വിജയികള്‍ക്ക് ടോക്യോ ഒളിമ്പിക്‌സില്‍ മത്സരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ഉപയോഗിക്കുന്ന ഔദ്യോഗിക ജേഴ്‌സി ഐഒഎ സമ്മാനിക്കും
തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസും ഒളിമ്പിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഒളിമ്പിക്‌സ് ക്വിസ് മത്സരം ഇന്ന് തുടങ്ങുന്നു. ശരിയുത്തരം പറയുന്നവരില്‍ നിന്ന് ആകെ 100 വിജയികള്‍ക്ക് ടോക്യോ ഒളിമ്പിക്‌സില്‍ മത്സരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ഉപയോഗിക്കുന്ന ഔദ്യോഗിക ജേഴ്‌സി ഐഒഎ സമ്മാനിക്കും.
ആദ്യ ദിവസമായ ഇന്ന് മൂന്ന് ചോദ്യങ്ങളാണ് ഉള്ളത്
1. ആദ്യത്തെ സമ്മര്‍ ഒളിമ്പിക്‌സ് നടന്ന വര്‍ഷം
2. ഒളിമ്പിക്‌സ് വളയത്തിൽ ഏഷ്യയെ പ്രതിനിധീകരിക്കുന്ന നിറം
3. 1992ലെ ഒളിമ്പിക്‌സ് ബാഡ്‌മിന്‍ണിൽ ഇന്ത്യക്കായി മത്സരിച്ചതാര് ?
ശരിയുത്തരങ്ങള്‍ 75 92 96 80 00 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക. രാത്രി എട്ട് മണി വരെയാണ് ഇന്നത്തെ ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകാനുള്ള സമയം. ശരിയുത്തരം അറിയിച്ചവരില്‍ നിന്ന് വിജയികളായ മൂന്ന് പേരെ നാളെ രാവിലെ 8.15ന് ഏഷ്യാനെറ്റ് ന്യൂസില്‍ സംപ്രേഷണം ചെയ്യുന്ന സ്‌പോര്‍ട്സ് ടൈമിൽ പ്രഖ്യാപിക്കും.
ടോക്കിയോ ഒളിംപിക്സ്: പ്രതീക്ഷയുടെ ഭാരത്താൽ തളർന്നു പോകരുതെന്ന് കായിക താരങ്ങളോട് പ്രധാനമന്ത്രി
നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona