MTB Himachal Janjehli 2022: എംടിബി ഹിമാചല്‍ ജന്‍ജെഹ്ലി സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു

By Web Team  |  First Published Jun 23, 2022, 9:00 PM IST

ഫ്ലാഗ് ഓഫിനുശേഷം ഹിമാചലിന്‍റെ സമ്പന്നമായ പാരമ്പര്യവും പൈതൃകവും സംസ്‌കാരവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചുകൊണ്ട് സൈക്കിൾ യാത്രക്കാർ നാളെ പ്രധാന പട്ടണമായ ഷിംലയിൽ പ്രദക്ഷിണം നടത്തും. പിന്നീടെ മഷോബറ ഷിംലയിൽ നിന്ന് ആരംഭിച്ച് മൂന്നുഘട്ട മത്സരങ്ങൾ പൂര്‍ത്തിയാക്കിയ ശേഷം ജൂൺ 26 ന് ജൻജെഹ്‌ലിയിൽ ചാമ്പ്യന്‍ഷിപ്പ് സമാപിക്കും.

ഷിംല: രാജ്യത്തെ ഏറ്റവും മികച്ച 60 സൈക്കിള്‍ താരങ്ങള്‍ മാറ്റുരയ്ക്കുന്ന പ്രഥമ എംടിബി ഹിമാചല്‍ ജന്‍ജെഹ്ലി 2022-ന് (MTB Himachal Janjehli 2022) ചാമ്പ്യന്‍ഷിപ്പ് ആദ്യ പതിപ്പിന്‍റെ ഫ്ലാഗ് ഓഫ് അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിൽ  ഷിംലയിലെ ഓക്ക് ഓവറിൽ നടന്നു. ഹോട്ടല്‍ ചൗരാ മൈദാനില്‍ നടന്ന ചടങ്ങ് ഹിമാചൽ പ്രദേശ് ചീഫ് സെക്രട്ടറി ശ്രീറാം സുഭാഗ് സിങ് ചാമ്പ്യന്‍ഷിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു. തന്‍റെ സൈക്ലിംഗ് അനുഭവങ്ങള്‍ പങ്കുവെച്ച് സുഭാഗ് സിങ് റൈഡര്‍മാരെ പ്രചോദിപ്പിച്ചു.

ഫ്ലാഗ് ഓഫിനുശേഷം ഹിമാചലിന്‍റെ സമ്പന്നമായ പാരമ്പര്യവും പൈതൃകവും സംസ്‌കാരവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചുകൊണ്ട് സൈക്കിൾ യാത്രക്കാർ നാളെ പ്രധാന പട്ടണമായ ഷിംലയിൽ പ്രദക്ഷിണം നടത്തും. പിന്നീടെ മഷോബറ ഷിംലയിൽ നിന്ന് ആരംഭിച്ച് മൂന്നുഘട്ട മത്സരങ്ങൾ പൂര്‍ത്തിയാക്കിയ ശേഷം ജൂൺ 26 ന് ജൻജെഹ്‌ലിയിൽ ചാമ്പ്യന്‍ഷിപ്പ് സമാപിക്കും.

Latest Videos

undefined

ഹിമാലയന്‍ അഡ്വെഞ്ചര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ടൂറിസം പ്രൊമോഷന്‍ അസോസിയേഷനാണ് നാല് ദിവസം നീണ്ടുനില്‍ക്കുന്ന മത്സരം സംഘടിപ്പിക്കുന്നത്. ഹിമാചല്‍ സര്‍ക്കാരും ടൂറിസം വകുപ്പും പങ്കാളികളാണ്.

MTB Himachal Janjehli 2022: മനംനിറയ്ക്കും മത്സരം; ഹിമാചല്‍ മലനിരകള്‍ താണ്ടാന്‍ 50 സൈക്കിള്‍ താരങ്ങള്‍

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 60 റൈഡർമാരാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഹിമാചൽ പ്രദേശിലെ ആറ് ജില്ലകളിൽ നിന്നും ഉത്തരാഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, ഡൽഹി,യുപി, ഹിമാചൽ പ്രദേശ്, ചണ്ഡീഗഡ്, & ജമ്മു കശ്മീര്‍, ഡൽഹിയിൽ എന്നിവിടങ്ങളില്‍ നിന്നുമുള്ള റൈഡര്‍മാരാണ് ഹിമാചൽ ജൻജെലി 2022 മൗണ്ടൻ ബൈക്കിംഗ് റേസ് ആദ്യ പതിപ്പില്‍ പങ്കെടുക്കുന്നത്.

click me!