റോമില്‍ നദാലിന്റെ പത്താം കിരീടമാണിത്. സ്‌കോര്‍ 5-7, 1-6, 3-6. ഇതോെട ഫ്രഞ്ച് ഓപ്പണിനുള്ള ഒരുക്കങ്ങള്‍ ഭംഗിയായി പൂര്‍ത്തിയാക്കാനും റാഫയ്ക്കായി.
റോം: ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന്. ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചിന് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്പാനിഷ് താരം കിരീടം നേടിയത്. വനിതകളില്‍ പോളണ്ടിന്റെ ഇഗ സ്വിയറ്റെക്കിനാണ് കിരീടം. ചെക്കിന്റെ പ്ലിസ്‌കോവയെയാണ് തോല്‍പ്പിച്ചത്.
റോമില്‍ നദാലിന്റെ പത്താം കിരീടമാണിത്. സ്‌കോര്‍ 5-7, 1-6, 3-6. ഇതോെട ഫ്രഞ്ച് ഓപ്പണിനുള്ള ഒരുക്കങ്ങള്‍ ഭംഗിയായി പൂര്‍ത്തിയാക്കാനും റാഫയ്ക്കായി. ആദ്യ സെറ്റ് നദാലാണ് നേടിയത്. എന്നാല്‍ രണ്ടാം സെറ്റില്‍ സെര്‍ബിയന്‍ താരത്തിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. നദാലിനെ നിലത്ത് നിര്‍ത്തിയില്‍.
നിര്‍ണായകമായ മൂന്നാം സെറ്റില്‍ റാഫ കളിമണ്‍ കോര്‍ട്ടിലെ പരിചയസമ്പത്ത് മുഴുവന്‍ പുറത്തെടുത്തപ്പോള്‍ ജോക്കോവിച്ചിന് തോല്‍വി സമ്മതിക്കേണ്ടി വന്നു. സെമിയില്‍ റീല്ലി ഒപല്‍ക്കയെയാണ് നദാല്‍ തോല്‍പ്പിച്ചിരുന്നത്. ജോക്കോവിച്ച് ലൊറന്‍സൊ സൊനേഗയേയും.
നേരത്തെ ബാഴ്‌സലോണ ഓപ്പണും നദാല്‍ സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷത്തെ രണ്ടാം ക്ലേ കോര്‍ട്ട് കിരീടമാണിത്. മോണ്ടികാര്‍ലോയിലും മാഡ്രിഡ് ഓപ്പണിലും സെമി കാണാതെ പുറത്തായി.
വനിതകളില്‍ ആധികാരികമായിരുന്നു സ്വിയറ്റെക്കിന്റെ വിജയം. പ്ലിസ്‌കോവയ്ക്കതെിരെ ഒരു ഗെയിം പോലും വിട്ടുകൊടുത്തില്ല. സ്‌കോര്‍ 6-0, 6-0.