റാഫേല്‍ നദാല്‍ ഇന്ന് നൊവാക് ജോക്കോവിച്ചിനെതിരെ! ഒളിംപ്ക്‌സ് ടെന്നിസില്‍ ഇന്ന് ക്ലാസിക്ക് പോര്

By Web Team  |  First Published Jul 29, 2024, 12:29 PM IST

ടെന്നിസ് കോര്‍ട്ടില്‍ ഇരുവരും നേര്‍ക്കുനേര്‍വരുന്ന അറുപതാമത്തെ മത്സരം. ഒറ്റജയത്തിന്റെ ലീഡില്‍ ജോകോവിച്ച് ആദ്യ ഒളിംപിക് മെഡല്‍ സ്വപ്നം കാണുന്നു.


പാരീസ്: ഒളിംപിക്‌സ് ടെന്നിസില്‍ ഇന്ന് ക്ലാസിക് പോരാട്ടം. റാഫേല്‍ നദാല്‍ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ നൊവാക് ജോകോവിച്ചിനെ നേരിടും. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഒളിംപിക് ദീപം തെളിഞ്ഞതോടെ ലോകത്തോളം വളര്‍ന്ന് പാരീസ്. ആ ലോകം ഇന്ന് ഒരു കളിമണ്‍ കോര്‍ട്ടിലേക്ക് ചുരുങ്ങും. 46 ഗ്രാന്‍സ്ലാം കിരീടം പങ്കിട്ടെടുത്ത രണ്ടുപേര്‍ അവസാനായി ഒരിക്കല്‍ കൂടി മുഖാമുഖം. ഫ്രഞ്ച് ഓപ്പണിലെ പതിനാല് കിരീടം ഉള്‍പ്പടെ 22 ഗ്രാന്‍സ്ലാം കിരീടത്തിന്റെ തലപ്പൊക്കമുളള റാഫേല്‍ നദാല്‍. 

24 ഗ്രാന്‍സ്ലാം കിരീടവുമായി ടെന്നിസ് ലോകത്തെ റാക്കറ്റിലാക്കിയ നൊവാക് ജോകോവിച്ച്. ടെന്നിസ് കോര്‍ട്ടില്‍ ഇരുവരും നേര്‍ക്കുനേര്‍വരുന്ന അറുപതാമത്തെ മത്സരം. ഒറ്റജയത്തിന്റെ ലീഡില്‍ ജോകോവിച്ച് ആദ്യ ഒളിംപിക് മെഡല്‍ സ്വപ്നം കാണുന്നു. 2008ലെ ഒളിംപിക് ചാംപ്യനായ നദാല്‍ കളത്തിലിറങ്ങുന്നത് വലത് തുടയ്‌ക്കേറ്റ പരിക്കുമായി. മുപ്പത്തിയേഴുകാരന്‍ കാരന്‍ ജോകോവിച്ചും മുപ്പെത്തിയെട്ടുകാരന്‍ നദാലും ഇനിയൊരു ഒളിംപിക്‌സില്‍ റാക്കറ്റ് വീശില്ലെന്നുറപ്പ്. ഇതുകൊണ്ടുതന്നെ ഈ കളിക്ക് സാക്ഷ്യം വഹിക്കുന്നവര്‍ ഭാഗ്യം ചെയ്തവര്‍.

Latest Videos

undefined

ഫ്രാന്‍സിന് പുറത്ത് 15,705 കിലോമീറ്റര്‍ അകലെ ഒരു ഒളിംപിക് മത്സരവേദി! പിന്നില്‍ രസകരമായ കാരണങ്ങള്‍

അതേസമയം, ഇന്ത്യ ഇന്ന് ഹോക്കിയില്‍ കരുത്തരായ അര്‍ജന്റീനയെ നേരിടും, വൈകീട്ട് നാലേ കാലിനാണ് മത്സരം. അടുത്ത ഘട്ടത്തിലേക്ക് കുതിക്കാന്‍ വിജയം അനിവാര്യം, ന്യൂസിലന്‍ഡിനെതിരായ വിജയവുമായാണ് ഇന്ത്യയുടെ വരവ്. തകര്‍പ്പന്‍ ഫോമില്‍ ഗോള്‍ വലയ്ക്കു മുന്നില്‍ പി ആര്‍ ശ്രീജേഷുണ്ട്. ബാഡ്മിന്റണില്‍ പുരുഷ - വനിത ടീമുകള്‍ക്ക് നിര്‍ണായ പോരാട്ടമാണിന്ന്. പുരുഷ ഡബിള്‍സില്‍ മെഡല്‍ പ്രതീക്ഷയായി സ്വാതിക് - ചിരാഗ് സഖ്യം ഉച്ചയ്ക്ക് പന്ത്രണ്ടിനിറങ്ങും. 

ആദ്യ മത്സരത്തില്‍ ഫ്രഞ്ച് ടീമിനെ തകര്‍ത്ത ഇന്ത്യന്‍ സഖ്യത്തിന് ജര്‍മ്മനിയാണ് എതിരാളി. ആദ്യ മത്സരം കൈവിട്ട ക്രാസ്റ്റോ - പൊന്നപ്പ സഖ്യം ഇന്ന് ജപ്പാന്‍ സഖ്യത്തെ നേരിടും, മത്സരം ഉച്ചയ്ക്ക് പന്ത്രണ്ടേ മുപ്പതിന്. സിംഗിള്‍സില്‍ വിജയതുടര്‍ച്ചയ്ക്കായി ലക്ഷ്യസെന്‍ വൈകീട്ട് 5.30ന് ഇറങ്ങും. ബെല്‍ജിയന്‍ താരമാണ് മറുവശത്ത്. ടേബിള്‍ ടെന്നിസ് മണിക ബത്ര ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ടിറങ്ങും രാത്രി പതിനൊന്നേ മുപ്പതിന്. പ്രീക്വാര്‍ട്ടറില്‍ ഫ്രഞ്ച് താരമാണ് എതിരാളി.

click me!