ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ തോല്‍പ്പിച്ചാണ് നദാല്‍ അവസാന നാലിലെത്തിയിരുന്നത്. 2-6, 6-4, 2-6, 6-7 എന്ന സ്‌കോറിനായിരുന്നു നദാലിന്റെ ജയം. സ്പാനിഷ് താരം അല്‍ക്കറാസ് ഗാര്‍ഫിയയുടെ വെല്ലുവിളി അവസാനിപ്പിച്ചാണ് സ്വെരേവ് സെമിയിലെത്തിയത്.
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം സെമിയില്‍ ഇന്ന് റാഫേല്‍ നദാല്‍- അലക്‌സാണ്ടര്‍ സ്വെരേവ് ക്ലാസിക് പോര്. വൈകിട്ട് 6.15നാണ് മത്സരം ആരംഭിക്കുക. മറ്റൊരു സെമിയില്‍ നോര്‍വെയുടെ കാസ്പര്‍ റൂഡ്, ക്രൊയേഷ്യയുടെ മരീന്‍ സിലിച്ചിനെ നേരിടും. വനിതാ വിഭാഗത്തില്‍ 2020ലെ ജേതാവ് ഇഗാ സ്വിയറ്റെക്- കൊകൊ ഗൗഫ് ഫൈനല്‍ നാളെ നടക്കും.
ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ തോല്‍പ്പിച്ചാണ് നദാല്‍ അവസാന നാലിലെത്തിയിരുന്നത്. 2-6, 6-4, 2-6, 6-7 എന്ന സ്‌കോറിനായിരുന്നു നദാലിന്റെ ജയം. സ്പാനിഷ് താരം അല്‍ക്കറാസ് ഗാര്‍ഫിയയുടെ വെല്ലുവിളി അവസാനിപ്പിച്ചാണ് സ്വെരേവ് സെമിയിലെത്തിയത്. സ്‌കോര്‍ 6-4, 6-4, 4-6, 7-6. ഇരവരും ഒമ്പത് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആറിലും ജയം നദാലിനായിരുന്നു. ക്ലേ കോര്‍ട്ടില്‍ നടന്ന നാല് മത്സരങ്ങളില്‍ മൂന്നിലും നദാല്‍ ജയിച്ചു.
undefined
ഏഴാം സീഡ് ആന്ദ്രേ റുബ്ലേവിനെ അട്ടിമറിച്ചാണ് സിലിച്ച് സെമിയില്‍ കടന്നത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു 20-ാം സീഡായ ക്രൊയേഷ്യന്‍ താരത്തിന്റെ ജയം. സ്‌കോര്‍ 7-5, 3-6, 4-6, 6-3, 6-7. സീഡില്ലാതാരം ഹോള്‍ഗര്‍ റൂണെയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് റൂഡ് സെമിയില്‍ കടന്നത്. സ്‌കോര്‍ 6-1, 4-6, 7-6, 6-3.
വനിതകളില്‍ റഷ്യയുടെ ദാരിയ കസാറ്റ്കിനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇഗാ ഫൈനിലെത്തിയത് സ്‌കോര്‍ 6-2, 6-1. ഗൗഫ് നേരിട്ടുള്ള സെറ്റുള്‍ക്ക് ഇറ്റലിയുടെ മാര്‍ട്ടിനെ ട്രെവിസാനെ 6-1 6-1ന് തോല്‍പ്പിച്ചു. ആദ്യമായിട്ടാണ് ഗൗഫ് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിനെത്തുന്നത്.
അതേസമയം, ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വെരേവ് നടത്തിയാല്‍ എടിപി റാങ്കിംഗില്‍ ഒന്നാമതെത്താനുള്ള അവസരമുണ്ട്. അങ്ങനെ സംഭവിച്ചാല്‍ നോവാക് ജോക്കോവിച്ചിന് ആദ്യസ്ഥാനം നഷ്ടമാവും. ഇതുവരെ ഒന്നാമതെത്താന്‍ കഴിയാത്ത താരമാണ് സ്വെരേവ്. ഫ്രഞ്ച് ഓപ്പണ്‍ കിരീടം ആര് നേടിയാലും ജോക്കോവിച്ചിന്റെ ഒന്നാം റാങ്കിന് ഇനി ദിവസങ്ങളുടെ ആയുസ് മാത്രം.
എടിപി റാങ്കിംഗില്‍ നിലവില്‍ 8660 പോയിന്റുമായാണ് സെര്‍ബിയന്‍ താരമായ ജോക്കോവിച്ച് ഒന്നാം സ്ഥാനത്ത് തുടരുന്നത്. റഷ്യക്കാരന്‍ ദാനില്‍ മെദ്വദേവ് രണ്ടും ജര്‍മന്‍ താരം അലക്സാണ്ടര്‍ സ്വരേവ് മൂന്നും ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് നാലും സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ അഞ്ചും സ്ഥാനത്തുണ്ട്.
ഫ്രഞ്ച് ഓപ്പണില്‍ ഇവര്‍ അഞ്ച് പേരും കളിച്ചെങ്കിലും അലക്സാണ്ടര്‍ സ്വരേവും റാഫേല്‍ നദാലും മാത്രമാണ് സെമിയിലേക്ക് മുന്നേറിയത്. ജൂണ്‍ 6ന് പുതിയ റാങ്കിംഗ് നിലവില്‍ വരുമ്പോള്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലെ മാറ്റമാണ് ഏവരും ഉറ്റുനോക്കുന്നത്. ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ കിരീടം നേടിയാല്‍ 2000വും ഫൈനലിലെത്തിയാല്‍ 1200ഉം സെമിയില്‍ പുറത്തായാല്‍ 720ഉം ക്വാര്‍ട്ടറില്‍ അവസാനിച്ചാല്‍ 360ഉം എടിപി പോയിന്റാണ് ലഭിക്കുക.