ഇരുപത്തിയൊന്ന് ഗ്രാന്‍സ്ലാം കിരീടത്തിന്റെ തിളക്കമുള്ള നദാലിന്റെ അക്കാഡമിയില്‍ പരിശീലിക്കുന്ന റൂഡ് ഗ്രാന്‍സ്ലാം ഫൈനലിലെത്തുന്ന ആദ്യ നോര്‍വീജിയന്‍ താരമാണ്. സെമിഫൈനലില്‍ നദാലിന്റെ എതിരാളി അലക്‌സാണ്ടാര്‍ സ്വരേവ് പരിക്കേറ്റ് പിന്‍മാറുകയായിരുന്നു.
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ (French Open) ടെന്നിസ് പുരുഷ ചാംപ്യനെ ഇന്നറിയാം. ഫൈനലില്‍ സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലും (Rafael Nadal) നോര്‍വെയുടെ കാസ്പര്‍ റൂഡും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകീട്ട് ആറരയ്ക്കാണ് കളി തുടങ്ങുക. 36-ാം വയസില്‍ കളിമണ്‍ കോര്‍ട്ടിലെ പതിനാലാം ഗ്രാന്‍സ്ലാം കിരീടത്തിനായി നദാല്‍ ഇറങ്ങുന്നത്. ഇരുപത്തിമൂന്നിന്റെ ചുറുചുറുക്കുമായി ആദ്യഫൈനലില്‍ കിരീടം സ്വപ്നംകണ്ട് കാസ്പര്‍ റൂഡും (Casper Ruud).
ഇരുപത്തിയൊന്ന് ഗ്രാന്‍സ്ലാം കിരീടത്തിന്റെ തിളക്കമുള്ള നദാലിന്റെ അക്കാഡമിയില്‍ പരിശീലിക്കുന്ന റൂഡ് ഗ്രാന്‍സ്ലാം ഫൈനലിലെത്തുന്ന ആദ്യ നോര്‍വീജിയന്‍ താരമാണ്. സെമിഫൈനലില്‍ നദാലിന്റെ എതിരാളി അലക്‌സാണ്ടാര്‍ സ്വരേവ് പരിക്കേറ്റ് പിന്‍മാറുകയായിരുന്നു. ഇതോടെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ കളിക്കുന്ന ഏറ്റവും പ്രായമേറിയ രണ്ടാമത്തെ താരവുമായി നദാല്‍.
undefined
ക്രൊയേഷ്യയുടെ മാരിന്‍ ചിലിച്ചിനെ തോല്‍പിച്ചാണ് റൂഡ് സ്വപ്നഫൈനലിലേക്ക് മുന്നേറിയത്. സീസണില്‍ അറുപത്തിയാറ് വിജയവും എട്ട് ഫൈനലില്‍ ഏഴ് കിരീടവുമുള്ള റൂഡ് റോളണ്ട് ഗാരോസില്‍ നദാലിന് എത്രത്തോളം വെല്ലുവിളി ഉയര്‍ത്തുമെന്നാണ് ടെന്നിസ് ലോകം ഉറ്റുനോക്കുന്നത്.
ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ ആദ്യമായി ക്വാര്‍ട്ടര്‍ കടമ്പ കടന്ന റൂഡ് 2005ല്‍ ഇതേവഴിയിലൂടെ എത്തി ഫ്രഞ്ച് ഓപ്പണ്‍ നേടിയ റാഫേല്‍ നദാലിന്റെ റെക്കോര്‍ഡിനൊപ്പമെത്തുമോ എന്നറിയാന്‍ ഇനി ഒറ്റപ്പോരാട്ടത്തിന്റെ അകലം മാത്രം.
വനിതാ കിരീടം ഇഗാ സ്വിയറ്റെക്കിന്
വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍താരം പോളണ്ടിന്റെ ഇഗാ സ്വിയറ്റെക്കിന് (Iga Swiatek) കിരീടം. കിരീടപ്പോരില്‍ അമേരിക്കന്‍ കൗമാര താരം കോകോ ഗൗഫിനെ (Coco Gauff) നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് സ്വിയറ്റെക് കിരീടം നേടിയത്. സ്‌കോര്‍ 6-1, 6-3.
പതിനെട്ടുകാരിയായ ഗൗഫിനെ നിഷ്പ്രഭമാക്കുന്ന പ്രകടനത്തോടെയാണ് ഇഗയുടെ കിരീടനേട്ടം. സിംഗിള്‍സില്‍ ഇഗയുടെ തുടര്‍ച്ചയായ മുപ്പത്തിയഞ്ചാം വിജയവും ആറാം കിരിടനേട്ടവുമാണിത്. ആദ്യ സെറ്റില്‍ ഇഗയുടെ മികവിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഗൗഫിനായില്ല. ആദ്യ സെറ്റില്‍ രണ്ടു തവണ ഗൗഫിന്റെ സെര്‍വ് ബ്രേക്ക് ചെയ്ത ഇഗ 6-1ന് സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റിന്റെ തുടക്കത്തിലെ ഇഗയുടെ സെര്‍വ് ബ്രേക്ക് ചെയ്ത് ഗൗഫ് തിരിച്ചുവരവിന്റെ സൂചന നല്‍കി. എന്നാല്‍ പിന്നീട് നാലാം ഗെയിമില്‍ ഗൗഫിനെ ബ്രേക്ക് ചെയ്ത ഇഗ ഒപ്പമെത്തി. സ്വന്തം സെര്‍വ് നിലനിര്‍ത്തിയ ഇഗ, ഗൗഫിന്റെ അടുത്ത സെര്‍വും ബ്രേക്ക് ചെയ്ത് നിര്‍ണായക 4-2ന്റെ ലീഡെടുത്തു. സ്വന്തം സെര്‍വ് നിലനിര്‍ത്തിയെങ്കിലും തിരിച്ചുവരവിനുള്ള സാധ്യതകള്‍ അടച്ച് സ്വന്തം സെര്‍വ് നിലനിര്‍ത്തി ഇഗ കിരീടത്തില്‍ മുത്തമിട്ടു.