മാഡ്രിഡ് ഓപ്പണില്‍ അട്ടിമറി; റാഫേല്‍ നദാല്‍ സെമി കാണാതെ പുറത്ത്

By Web Team  |  First Published May 7, 2021, 9:49 PM IST

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ക്വാര്‍ട്ടര്‍ ഫൈനലില്‍ നദാലിന്റെ തോല്‍വി. സ്‌കോര്‍ 4-6, 4-6. നദാലിനെതിരെ കളിമണ്‍ കോര്‍ട്ടില്‍ സ്വെരേവിന്റെ  ആദ്യ ജയമാണിത്.


മാഡ്രിഡ്: മാഡ്രിഡ് ഓപ്പണില്‍ ഒന്നാം സീഡ് റാഫേല്‍ നദാലിന് തോല്‍വി. കളിമണ്‍ കോര്‍ട്ടില്‍ ആന്ദ്രേ സ്വെരേവാണ് നദാലിനെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ക്വാര്‍ട്ടര്‍ ഫൈനലില്‍ നദാലിന്റെ തോല്‍വി. സ്‌കോര്‍ 4-6, 4-6. നദാലിനെതിരെ കളിമണ്‍ കോര്‍ട്ടില്‍ സ്വെരേവിന്റെ  ആദ്യ ജയമാണിത്. 

ടൂര്‍ണമെന്റില്‍ അഞ്ചാം സീഡായ സ്വെരേവ്, നദാലിന്റെ സ്വന്തം നാട്ടില്‍ ഒരവസരം പോലും കൊടുത്തില്ല. നേരത്തെ മോണ്ടി-കാര്‍ലോ മാസ്‌റ്റേഴ്‌സിലും നദാല്‍ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. ആന്ദ്രേ റുബ്‌ലേവിനോടാണ് അന്ന് പരാജയപ്പെട്ടത്. 

Latest Videos

It's a first win on clay against Nadal for Alexander Zverev 👏 He defeats the five-time Mutua Madrid Open champion 6-4, 6-4 and moves into the semi-finals.

Posted by ATP Tour on Friday, 7 May 2021

എന്നാല്‍ ബാഴ്‌സലോണ ഓപ്പണില്‍ കിരീടം നേടി. സിറ്റ്‌സിപാസിനോട്് മൂന്ന് സെറ്റുകള്‍ നീണ്ട പൊരാട്ടത്തിനൊടുവില്‍ വിയര്‍ത്താണ് നദാല്‍ ജയിച്ചത്. ഈ സീസണില്‍ കളിമണ്‍ കോര്‍ട്ടില്‍ റാഫയുടെ ആദ്യ കിരീടമായിരുന്നത്. മോണ്ടി-കാര്‍ലോയിലും ഇപ്പോള്‍ മാഡ്രിഡിലും ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. ഇനി റോം ഓപ്പണിലായിരിക്കും റാഫ കളിക്കുക. 

അതേസമയം സ്വെരേവിനൊപ്പം ഡൊമിനിക് തീമും ക്വാര്‍ട്ടര്‍ കടന്നിട്ടുണ്ട്. ജോണ്‍ ഇസ്‌നറെ 3-6, 6-3, 6-4ന് തോല്‍പ്പിച്ചാണ് തീം സെമിയില്‍ കടന്നത്.

click me!