അര്‍ഹിച്ച നേട്ടം! ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേട്ടത്തില്‍ ജോക്കോവിച്ചിനെ അഭിനന്ദിച്ച് റാഫേല്‍ നദാല്‍

By Web Team  |  First Published Jan 30, 2023, 10:23 PM IST

ചരിത്രം കുറിച്ചാണ് നൊവാക് ജോകോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം കോര്‍ട്ടിലിറക്കാതെ മടക്കി അയച്ചതിനുള്ള ജോകോവിച്ചിന്റെ മറുപടി കൂടിയായി ഇത്തവണത്തെ വിജയം.


മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ ചാംപ്യനായ നൊവാക് ജോക്കോവിച്ചിനെ അഭിനന്ദിച്ച് കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍ റാഫേല്‍ നദാല്‍. മികച്ച നേട്ടമെന്നും അര്‍ഹിച്ച കിരീടമെന്നും നദാല്‍ ഇന്‍സ്റ്റഗ്രാമില്‍ ജോക്കോവിച്ചിന്റെ ചിത്രത്തോടൊപ്പം കുറിച്ചു. ഓസ്‌ട്രേലിയന്‍ ഓപ്പണിലെ പത്താം കിരീടം നേടിയ ജോക്കോവിച്ച് ആകെ കിരീടനേട്ടത്തില്‍ റാഫേല്‍ നദാലിനൊപ്പമെത്തിയിരുന്നു. 22 കിരീടങ്ങളാണ് ജോക്കോവിച്ചിനും നദാലിനുമുള്ളത്. ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ പരിക്കുമായി കളിച്ച നദാല്‍ രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു.

ചരിത്രം കുറിച്ചാണ് നൊവാക് ജോകോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം കോര്‍ട്ടിലിറക്കാതെ മടക്കി അയച്ചതിനുള്ള ജോകോവിച്ചിന്റെ മറുപടി കൂടിയായി ഇത്തവണത്തെ വിജയം. റഫേല്‍ നദാലിന് ഫ്രഞ്ച് ഓപ്പണ്‍ എന്ന പോലെയാണ് നൊവാക് ജോകോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍. നദാല്‍ പതിനാല് തവണ ഫ്രഞ്ച് ഓപ്പണില്‍ ജേതാവായപ്പോള്‍ മെല്‍ബണ്‍ പാര്‍ക്കില്‍ ജോകോവിച്ചിന്റെ പത്താം കിരീടം.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by Rafa Nadal (@rafaelnadal)

ആദ്യ ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യമിട്ട സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജോകോവിച്ചിന്റെ വിജയം. ഇതോടെ 22 ഗ്രാന്‍സ്ലാം കിരീടമെന്ന നദാലിന്റെ റെക്കോര്‍ഡിന് ഒപ്പമെത്താനും ജോകോവിച്ചിനായി. 2018ന് ശേഷം ജോകോവിച്ച് മെല്‍ബണ്‍ പാര്‍ക്കില്‍ തോല്‍വി അറിഞ്ഞിട്ടില്ല. തുടര്‍ച്ചായ ഇരുപത്തിയെട്ടാം വിജയം. കഴിഞ്ഞ വര്‍ഷം കൊവിഡ് വാക്‌സീന്‍ സ്വീകരിക്കാത്തതിനാല്‍ ജോകോവിച്ചിനെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിപ്പിച്ചിരുന്നില്ല. ഇതിനൊന്നും സെര്‍ബിയന്‍ താരത്തെ തളര്‍ത്താനായില്ല.

ഗ്ലാന്‍സ്ലാം കിരീടനേട്ടത്തില്‍ 24 ട്രോഫികള്‍ നേടിയ മാര്‍ഗരറ്റ് കോര്‍ട്ടും 23 കിരീടം നേടിയ സെറീന വില്യംസും മാത്രമേ മുപ്പത്തിയഞ്ചുകാരനായ ജോകോവിച്ചിന് മുന്നിലുള്ളൂ. ഫ്രഞ്ച് ഓപ്പണില്‍ രണ്ടുതവണയും വിംബിള്‍ഡണില്‍ ഏഴ് തവണയും യുഎസ് ഓപ്പണില്‍ മൂന്ന് തവണയും ജോകോവിച്ച് കിരീടം നേടിയിട്ടുണ്ട്.

click me!