കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഖത്തര്‍ ഓപ്പണില്‍ തന്നെയാണ് സാനിയ അവസാനമായി കോര്‍ട്ടിലിറങ്ങിയത്. ഈ വര്‍ഷം ജനുവരിയില്‍ കോവിഡ് ബാധിതയായ സാനിയ രോഗമുക്തി നേടിയശേഷമാണ് ഇത്തവണ വീണ്ടും ഖത്തര്‍ ഓപ്പണില്‍ പോരാട്ടത്തിനിറങ്ങിയത്.
ദോഹ: ഇന്ത്യയുടെ സാനിയ മിര്‍സ സ്ലൊവാനിയയുടെ ആന്ദ്രെജാ ക്ലെപ്പ സഖ്യം ഖത്തര്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനലില്‍ പുറത്തായി. സെമിയില്‍ അമേരിക്കന്‍ ജോഡിയായ ഡെമി ഷൂര്‍സ്-നിക്കോള്‍ മെലിക്കാര്‍ സഖ്യത്തോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു സാനിയ സഖ്യത്തിന്‍റെ തോല്‍വി. സ്കോര്‍ 5-7, 6-2-5-10.
ആദ്യ സെറ്റ് കൈവിട്ട സാനിയ-ആന്ദ്രെജാ സഖ്യം രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചുവന്നെങ്കിലും മൂന്നാം സെറ്റില്‍ ടൈ ബ്രേക്കറില്‍ കാലിടറി.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഖത്തര്‍ ഓപ്പണില്‍ തന്നെയാണ് സാനിയ അവസാനമായി കോര്‍ട്ടിലിറങ്ങിയത്. ഈ വര്‍ഷം ജനുവരിയില്‍ കോവിഡ് ബാധിതയായ സാനിയ രോഗമുക്തി നേടിയശേഷമാണ് ഇത്തവണ വീണ്ടും ഖത്തര്‍ ഓപ്പണില്‍ പോരാട്ടത്തിനിറങ്ങിയത്.
യുക്രൈന്‍ ജോഡിയായ നാദിയ കിച്നോക്ക്-ല്യൂഡ്മൈല കിച്നോക്ക് സഖ്യത്തെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്താണ് സാനിയ സഖ്യം സെമിയിലെത്തിയത്. സ്കോര്‍ 6-4 6-7(5) 10-5.