പ്രൈം വോളിബോൾ ലീഗിൽ കൊൽക്കത്ത തണ്ടർബോൾട്ട്സിനെ വീഴ്ത്തി മുംബൈ മിറ്റിയോഴ്‌സ്

By Web Team  |  First Published Feb 21, 2023, 11:40 AM IST

തന്ത്രപരമായ കളിയിലൂടെ കൊൽക്കത്തയുടെ വിനിത് കുമാറിന്റെ മനസിൽ സംശയം നിറച്ച്‌ മുംബൈ കളി പിടിച്ചു. ക്യാപ്റ്റൻ കാർത്തിക് പ്രതിരോധ നിരയെ നയിക്കുകയും ഷമീം ആക്രമണ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്‌തു. മുംബൈ നിലവിലെ ചാമ്പ്യന്മാരെ തകർപ്പൻ  ബ്ലോക്കുകളിലൂടെ നിലംപരിശാക്കി നിയന്ത്രണം ഏറ്റെടുത്തു.


ഹൈദരാബാദ്: പ്രൈം വോളിബോൾ ലീഗിൽ തകർപ്പൻ തിരിച്ചുവരവിലൂടെ മുംബൈ മിറ്റിയോഴ്‌സിനെതിരെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി കൊൽക്കത്ത തണ്ടർബോൾട്ട്‌സ്‌. തിങ്കളാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ  നടന്ന മത്സരത്തിൽ 12–15, 15–6,  12–15, 15–11, 15–11. സ്‌കോറിനാണ്‌ കൊൽക്കത്തയുടെ ജയം. ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത അശ്വൽ റായിയാണ്‌ കളിയിലെ താരം.

ഹിരോഷി സെന്റൽസിന്റെ  സർവീസ് വരയിൽ നിന്നുള്ള ആക്രമണാത്മക നീക്കങ്ങളാണ്‌  മുംബൈയെ മുന്നോട്ടുനയിച്ചത്‌. എന്നാൽ  കൊൽക്കത്തയ്‌ക്കായി രാഹുൽ സെർവ് ചെയ്യാൻ തുടങ്ങിയതോടെ കളിഗതി മാറി.  ജൻഷാദും ക്യാപ്റ്റൻ അശ്വൽ റായിയും ചേർന്ന് കൊൽക്കത്തയുടെ മധ്യനിരയെ ഏറ്റെടുത്തു.

Latest Videos

undefined

തന്ത്രപരമായ കളിയിലൂടെ കൊൽക്കത്തയുടെ വിനിത് കുമാറിന്റെ മനസിൽ സംശയം നിറച്ച്‌ മുംബൈ കളി പിടിച്ചു. ക്യാപ്റ്റൻ കാർത്തിക് പ്രതിരോധ നിരയെ നയിക്കുകയും ഷമീം ആക്രമണ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്‌തു. മുംബൈ നിലവിലെ ചാമ്പ്യന്മാരെ തകർപ്പൻ  ബ്ലോക്കുകളിലൂടെ നിലംപരിശാക്കി നിയന്ത്രണം ഏറ്റെടുത്തു.

കൊൽക്കത്ത പെട്ടെന്ന്‌ തന്ത്രങ്ങൾ മാറ്റി. അശ്വലും രാഹുലും ചേർന്നുള്ള ബ്ലോക്ക്‌ മുംബൈ ആക്രമണങ്ങളുടെ വഴിയടച്ചു. ഊർജം നിലനിർത്തി മുംബൈ കളിച്ചെങ്കിലും പിഴവുകൾ ഏറെയുണ്ടായി.  കോഡി കാൾഡ്‌വെല്ലിന്റെ സ്പൈക്കുകൾ മുംബൈക്ക്‌ പതർച്ചയുണ്ടാക്കി.

എന്നാൽ ഷമീമിന്‍റെ സൂപ്പർ സെർവ്  മുംബൈയെ വീണ്ടും മുന്നിലെത്തിച്ചു. ലിബറോ രതീഷിന്റെ സാന്നിധ്യം മുംബൈയുടെ പാസിങ്ങിനെ കൃത്യതയുള്ളതാക്കി. മുംബൈ വീണ്ടും കളിയുടെ  നിയന്ത്രണം ഏറ്റെടുത്തു. എന്നാൽ അശ്വലിന്റെയും രാഹുലിന്റെയും ബ്ലോക്ക് ലൈൻ വീണ്ടും മുംബൈയുടെ ആക്രമണനിരയുടെ വഴിയടച്ചു. കൊൽക്കത്ത ഒപ്പമെത്തി.

അവസാന സെറ്റിൽ ക്യാപ്റ്റൻ അശ്വൽ മുന്നിൽ നിന്ന് നയിച്ചു. ശക്തമായ ഒരു ബ്ലോക്കിലൂടെ ഹിരോഷിയെ തടഞ്ഞു. മുംബൈ പിഴവുകൾ വരുത്തി. ഒപ്പം വിനിതിന്‍റെ ശക്തമായ സ്‌പൈക്ക്‌ മുംബൈയെ തളർത്തി. മത്സരം കൊൽക്കത്ത മത്സരം 3–2 ന് ജയിച്ച്‌ പട്ടികയിൽ ഒന്നാംസ്ഥാനം വീണ്ടെടുത്തു.

പ്രൈം വോളിബോൾ ലീഗിന്റെ ഹൈദരാബാദ് ലെഗിന്റെ അവസാന ദിനമായ 2023 ഫെബ്രുവരി 21ന് ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ  രാത്രി ഏഴ്‌ മണിക്ക്‌ നടക്കുന്ന മത്സരത്തിൽ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് ബെംഗളൂരു ടോർപ്പിഡോസുമായി ഏറ്റുമുട്ടും.

click me!