വിനേഷ് ഫോഗട്ടിന് ഉറച്ച പിന്തുണ നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ വനിതാ ബാഡ്‌മിന്‍റണ്‍ സൂപ്പര്‍ താരം പി വി സിന്ധു
പാരിസ്: പാരിസ് ഒളിംപിക്സിൽ രാജ്യത്തിൻറെ അഭിമാനം വാനോളമുയർത്തി വനിതാ ഗുസ്‌തി താരം വിനേഷ് ഫോഗട്ട് ഇന്നലെ ഫൈനലിലെത്തിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ നടന്ന ഭാരപരിശോധനയിൽ പരാജയപ്പെട്ട് കലാശപ്പോരിന് മണിക്കൂറുകള്‍ മാത്രം മുമ്പ് ഫോഗട്ട് അയോഗ്യയായി. രാജ്യത്തിന്‍റെയാകെ കണ്ണീരായി വിനേഷ് ഫോഗട്ട് മാറിയപ്പോള്‍ താരത്തിന് ഉറച്ച പിന്തുണ നല്‍കിയിരിക്കുകയാണ് വനിതാ ബാഡ്‌മിന്‍റണിലെ സൂപ്പര്‍ താരം പി വി സിന്ധു.
'പ്രിയപ്പെട്ട വിനേഷ് ഫോഗട്ട്, ഞങ്ങളുടെ കണ്ണുകളില്‍ നിങ്ങള്‍ എപ്പോഴും ചാമ്പ്യയാണ്. നിങ്ങള്‍ സ്വര്‍ണം അണിയുമെന്ന് ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. പ്രകടനം മെച്ചപ്പെടുത്താന്‍ മല്ലടിക്കുന്ന ഒരു അമാനുഷികയായ വനിതയെയാണ് ഞാന്‍ താങ്കളില്‍ കണ്ടത്. അത് പ്രചോദനകരമാണ്. എപ്പോഴും ഫോഗട്ടിന് പിന്നില്‍ അടിയുറച്ച് നില്‍ക്കും. എല്ലാവിധ ആശംസകളും നേരുന്നു'- എന്നുമാണ് പി വി സിന്ധുവിന്‍റെ ട്വീറ്റ്. പാരിസ് ഒളിംപിക്‌സില്‍ നിന്ന് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടു എന്ന ഞെട്ടിക്കുന്ന വാര്‍ത്ത വന്നയുടന്‍ ആയിരുന്നു സിന്ധുവിന്‍റെ പ്രചോദനകരമായ വാക്കുകള്‍.
Dear , you will always be a champion in our eyes. I was deeply hoping you could win the gold. The little time I spent with you at PDCSE was watching a woman with a superhuman will fight to get better. It was inspiring. I am here for you always, sending all the…
— Pvsindhu (@Pvsindhu1)
undefined
വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഫൈനലിന് മണിക്കൂറുകൾ മാത്രം മുൻപ് ഇന്ന് രാവിലെയാണ് ഗുസ്തി താരം വിനേഷ് ഫോഗട്ട് അയോഗ്യയായത്. ഭാരപരിശോധനയിൽ ഫോഗട്ടിന് 100 ഗ്രാം കൂടുതൽ കണ്ടെത്തുകയായിരുന്നു എന്നാണ് രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ വിശദീകരണം. താരത്തിന് വെള്ളി മെഡല്‍ പോലും ലഭിക്കില്ല. സെമിയില്‍ ഫോഗട്ട് തോൽപ്പിച്ച ക്യൂബന്‍ താരം ഫൈനലിൽ മത്സരിക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി വ്യക്തമാക്കി. ഭാരം നിയന്ത്രിക്കാന്‍ ഫോഗട്ട് ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ഇന്നലെ രാത്രി കഠിന പരിശീലനം നടത്തിയിരുന്നു. ഭാരം കുറയ്ക്കാൻ കഠിന വ്യായാമം ചെയ്ത ഫോഗട്ടിനെ നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് ക്ലിനിക്കിൽ പ്രവേശിപ്പിച്ചു എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം