തായ്‌ലന്‍ഡ് ഓപ്പണ്‍: ഒളിംപിക് ചാംപ്യനോട് തോറ്റു; സിന്ധു ഫൈനല്‍ കാണാതെ പുറത്ത്

By Sajish A  |  First Published May 21, 2022, 1:42 PM IST

രണ്ടാം ഗെയിമില്‍ അല്‍പമെങ്കിലും ചെറുത്തുനില്‍ക്കാന്‍ സിന്ധുവിന് സാധിച്ചു. ഒരുഘട്ടത്തില്‍ 10-5ന് ഇന്ത്യന്‍ താരം മുന്നിലെത്തി. എന്നാല്‍ തുടരെ പോയിന്റുകള്‍ നേടിയ ചെന്‍ സ്‌കോര്‍ 11-11 ആക്കി.


ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇറങ്ങിയ പി വി സിന്ധുവിന് (P V Sindhu) തോല്‍വി. സെമിയില്‍ ഒളിംപിക് ചാംപ്യന്‍ ചൈനയുടെ ചെന്‍ യു ഫെയേ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോറ്റു. സ്‌കോര്‍ 17-21, 16-21. ആദ്യ ഗെയിമില്‍ ചൈനീസ് താരം ഒരവസരവും നല്‍കിയില്ല. 10-15 മുന്നിലെത്തിയ താരം അനായാസം ഗെയിം സ്വന്തമാക്കി. 

രണ്ടാം ഗെയിമില്‍ അല്‍പമെങ്കിലും ചെറുത്തുനില്‍ക്കാന്‍ സിന്ധുവിന് സാധിച്ചു. ഒരുഘട്ടത്തില്‍ 10-5ന് ഇന്ത്യന്‍ താരം മുന്നിലെത്തി. എന്നാല്‍ തുടരെ പോയിന്റുകള്‍ നേടിയ ചെന്‍ സ്‌കോര്‍ 11-11 ആക്കി. പിന്നീട് നാല് അഞ്ച് പോയിന്റുകള്‍ മാത്രമാണ് സിന്ധുവിന് നേടാന്‍ സാധിച്ചത്. ഇതിനിടെ ചെന്‍ മത്സരം സ്വന്തമാക്കി.

loses out to reigning Olympic champion Chen Yu Fei in the semifinals!💔

Score: 21-17, 21-16 🏸 pic.twitter.com/Etkn1athoj

— Indrini Sen (@IndriniS)

Latest Videos

undefined

ഇരുവരും തമ്മില്‍ നേരത്തെ, ഒമ്പത് മത്സരത്തില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. സിന്ധു മൂന്ന് മത്സരങ്ങള്‍ ജയിച്ചിരുന്നു. ചെന്‍ യു ഫേ മൂന്നെണ്ണം സ്വന്തമാക്കി. ക്വാര്‍ട്ടറില്‍ ജപ്പാന്റെ ലോക ചാംപ്യന്‍ അകാനെ യമാഗൂച്ചിയെ തോല്‍പിച്ചാണ് സെമിയിലെത്തിയിരുന്നത്. 51 മിനിറ്റ് നീണ്ട
പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗെയ്മുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം.

PV Sindhu knocked out in semi-final after straight-game loss to Chen Yufei pic.twitter.com/h9HTgb0NL6

— Sportz O’Clock (@Sportzoclock)

ആദ്യ റൗണ്ടില്‍ യുഎസിന്റെ ലോറന്‍ ലാമിനെ തോല്‍പ്പിച്ചാണ് സിന്ധു തുടങ്ങിയത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു ജയം. 21-19, 19-21, 21-18 എന്ന സ്‌കോറിനായിരുന്നു ജയം. രണ്ടാം റൗണ്ടില്‍ ദക്ഷിണ കൊറിയയുടെ സിം യു ജിന്‍ സിന്ധുവിന്റെ പോരാട്ടത്തിന് മുന്നില്‍ കീവടങ്ങി. 21-16, 21-13 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം.
 

. loses 17-21, 16-21 - to Chen Yufei in the semi-final 📉 pic.twitter.com/h80YyeimCq

— Sports18 (@Sports18)
click me!