'സിന്ധുവിന്റെ വാക്കുകള്‍ എന്റെ കണ്ണുനിറച്ചു'; ആരാധകര്‍ ഏറ്റെടുത്ത് തായ് സു യിംഗ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറി

By Web Team  |  First Published Aug 2, 2021, 1:57 PM IST

മൂന്ന് ഗെയിമുകള്‍ക്ക് നീണ്ട മത്സരത്തിലാണ് തായ് സു തോല്‍വി സമ്മതിച്ചത്. എന്നാല്‍ മത്സരശേഷം സിന്ധു എന്നോട് സംസാരിച്ചത് കണ്ണ് നിറയിച്ചെന്ന് തായ് സു വ്യക്തമാക്കി. 


ടോക്യോ: പി വി സിന്ധുവിനെ തോല്‍പ്പിച്ചായിരുന്നു ചൈനീസ് തായ്‌പേയ് താരം തായ് സു യിംഗ് ഫൈനലില്‍ കടന്നിരുന്നത്. എന്നാല്‍ ഫൈനലില്‍ ചൈനയുടെ ചെന്‍ യൂ ഫേയോട് തോല്‍ക്കുകയായിരുന്നു. മൂന്ന് ഗെയിമുകള്‍ക്ക് നീണ്ട മത്സരത്തിലാണ് തായ് സു തോല്‍വി സമ്മതിച്ചത്. എന്നാല്‍ മത്സരശേഷം സിന്ധു എന്നോട് സംസാരിച്ചത് കണ്ണ് നിറയിച്ചെന്ന് തായ് സു വ്യക്തമാക്കി. 

ഇക്കാര്യം തായ് സു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചിട്ടു. പോസ്റ്റിന്റെ പൂര്‍ണ രൂപമിങ്ങനെ... ''എന്റെ പ്രകടനത്തില്‍ ഞാന്‍ പൂര്‍ണ തൃപ്തയായിരുന്നു. മത്സരത്തിശേഷം സിന്ധു എന്റെ അടുക്കലേക്ക് ഓടിയെത്തി കെട്ടിപിടിച്ചു. എന്റെ മുഖത്ത് പിടിച്ചുകൊണ്ട് സിന്ധു എന്നെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. ഞാന്‍ നന്നായി കളിച്ചുവെന്നും എന്നാല്‍ ഇന്നെന്റെ ദിവസമല്ലായിരുന്നുവെന്നും സിന്ധു പറഞ്ഞു. ഞാന്‍ അസ്വസ്ഥയാമെന്ന് അറിയാമെന്നും സിന്ധു കൈപ്പടിച്ച് കൊണ്ട് പറഞ്ഞു. ശരിക്കും അവളുടെ വാക്കുകള്‍ എന്റെ കണ്ണുനിറച്ചു.'' തായ് സു കുറിച്ചിട്ടു.

Latest Videos

സെമിയില്‍ തോറ്റെങ്കിലും സിന്ധു വെങ്കലം സ്വന്തമാക്കിയിരുന്നു. തായ് സു 21-18 21-12 എന്ന് സ്‌കോറിനാണ്  സിന്ധുവിനെ തോല്‍പ്പിച്ചിരുന്നത്. എന്നാല്‍ വെങ്കലത്തിനുള്ള മത്സരത്തില്‍ സിന്ധു ചൈനയുടെ ഹേ ബിംഗ്ജാവോയെ തോല്‍പ്പിച്ചിരുന്നു.

click me!