ഇന്ത്യന്‍ താരം മനോജ് സര്‍ക്കാരിനെ സെമിയില്‍ തോല്‍പ്പിച്ചാണ് ബെതെല്‍ ഫൈനലിലേക്ക് കടന്നത്. സെമിയില്‍ തോറ്റ മനോജ് വെങ്കല പോരിന് ഇറങ്ങുന്നുണ്ട്.
ടോക്യോ: പാരാലിംപിക്‌സ് പുരുഷ ബാഡ്മിന്റണില്‍ ഇന്ത്യ മെഡലുറപ്പിച്ചു. എസ്എല്‍ 3 വിഭാഗത്തില്‍ പ്രമോദ് ഭഗത് ഫൈനലില്‍ കടക്കുകയായിരുന്നു. ജപ്പാന്‍ താരം ദയ്സുകി ഫുജിഹാരയെയാണ് പ്രമോദ് സെമിയില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 21-11.21-16.
ബ്രിട്ടന്റെ ഡാനിയേല്‍ ബെതെല്‍ ആണ് ഫൈനലില്‍ പ്രമോദിന്റെ എതിരാളി. ഇന്ത്യന്‍ താരം മനോജ് സര്‍ക്കാരിനെ സെമിയില്‍ തോല്‍പ്പിച്ചാണ് ബെതെല്‍ ഫൈനലിലേക്ക് കടന്നത്. ഈ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരമാണ് പ്രമോദ്. ബെതല്‍ രണ്ടാം സ്ഥാനത്തും. സെമിയില്‍ തോറ്റ മനോജ് വെങ്കല പോരിന് ഇറങ്ങുന്നുണ്ട്.
Pramod BHAGAT wins 2-0 FUJIHARA Daisuke (JPN) Semi-final enters Finals 21/11, 21/16 Men's Singles SL3 pic.twitter.com/Y1sD7yxjAh
— Paralympic India 🇮🇳 #Cheer4India 🏅 #Praise4Para (@ParalympicIndia)
ഇന്ന് രണ്ട് മെഡലുകളാണ് ഇന്ത്യ നേടിയത്. ഷൂട്ടിംഗിലായിരുന്നു ഇരട്ട മെഡല്‍. 50 മീറ്റര്‍ പിസ്റ്റള്‍ എസ്.എച്ച് 1 വിഭാഗത്തില്‍ മനീഷ് നര്‍വാള്‍ സ്വര്‍ണവും സിംഗ്രാജ് അഥാന വെള്ളിയും നേടി. മനീഷിന് 218.2 പോയിന്റും സിംഗ്രാജ് 216.7 പോയിന്റുമാണ് ഉണ്ടായിരുന്നത്.