കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്തേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍; പ്രതികരണവുമായി പി ആര്‍ ശ്രീജേഷ്

By Web Team  |  First Published Sep 9, 2021, 11:31 AM IST

കൂടുതല്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്നത് പോരാട്ട വീര്യം കൂട്ടും. ഹോക്കി അസോസിയേഷനും ടീമും എടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് ശ്രീജേഷ്. 


കൊച്ചി: കൊവിഡ് കാലത്ത് കൂടുതല്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്നത് ഇന്ത്യന്‍ ടീമിന്‍റെ പോരാട്ട വീര്യം കൂട്ടുമെന്ന് ഹോക്കി താരം പി ആര്‍ ശ്രീജേഷ്. അടുത്ത വര്‍ഷത്തെ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പിൽ ഹോക്കിയില്‍ ഇന്ത്യ പങ്കെടുത്തേക്കില്ലെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു ശ്രീജേഷ്. അതേസമയം ഹോക്കി അസോസിയേഷനും ടീമും എടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജൂലൈ 28 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ബിര്‍മിംഗ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്. 35 ദിവസത്തിന് ശേഷം ചൈനയില്‍ ഏഷ്യന്‍ ഗെയിംസിന് കൊടിയുയരും. ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്ക് പാരിസ് ഒളിംപിക്‌സിലേക്ക് നേരിട്ട് യോഗ്യത നേടാം. ഈ സാഹര്യത്തില്‍ ഇന്ത്യന്‍ ടീം ഏഷ്യന്‍ ഗെയിംസില്‍ മികച്ച ഫോമില്‍ കളിക്കുന്നതാണ് നല്ലതെന്നും ഇതിനായി കോമണ്‍വെല്‍ത്ത് ഗെയിംസ് ഒഴിവാക്കാം എന്നുമാണ് കഴിഞ്ഞ ദിവസം ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റ് നരീന്ദര്‍ ബത്ര അഭിപ്രായപ്പെട്ടത്. ഇതിനോടായിരുന്നു കൊച്ചിയില്‍ പി ആര്‍ ശ്രീജേഷിന്‍റെ പ്രതികരണം.

Latest Videos

ഒളിംപിക്‌സ് നേട്ടത്തിലെ പ്രചോദനം ഉള്‍ക്കൊണ്ട് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഹോക്കിയില്‍ പുത്തന്‍ തലമുറ ഉയര്‍ന്നുവരുമെന്നാണ് പ്രതീക്ഷയെന്നും ശ്രീജേഷ് പറഞ്ഞു. ആത്മകഥ എഴുതാന്‍ ആഗ്രഹമുണ്ടെന്നും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു. 

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയപ്പോള്‍ നിര്‍ണായകമായത് ഗോള്‍ പോസ്റ്റിന് കീഴെ പി ആര്‍ ശ്രീജേഷിന്‍റെ മിന്നും പ്രകടനമായിരുന്നു. വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് മലര്‍ത്തിയടിക്കുകയായിരുന്നു ഇന്ത്യ. 1980ന് ശേഷം ആദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടിയത്. ജര്‍മനിക്കെതിരായ പോരാട്ടത്തില്‍ മത്സരം പൂര്‍ത്തിയാവാന്‍ ആറ് സെക്കന്‍ഡ് മാത്രം ബാക്കിനില്‍ക്കേ ഐതിഹാസിക സേവുമായി ഇന്ത്യക്ക് മലയാളി താരം മെഡല്‍ സമ്മാനിക്കുകയായിരുന്നു. 

പഞ്ചാബി വിഭവങ്ങള്‍, ചിക്കന്‍, മട്ടന്‍... ഒളിംപിക്‌സ് ഹീറോകള്‍ക്ക് രുചിവൈവിധ്യമൊരുക്കി 'ഷെഫ് അമരീന്ദർ സിങ്'

പരസ്യപ്രതിഫലത്തില്‍ കോലിക്കൊപ്പം ചോപ്ര; 1000 ശതമാനം ഉയര്‍ന്ന് അഞ്ച് കോടിയില്‍! രോഹിത്ത് വളരെ പിന്നില്‍

കളിക്കുമോ അശ്വിന്‍? ഇംഗ്ലീഷ് പരീക്ഷയുടെ ഫലമറിയിക്കാന്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റ് നാളെ മുതല്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!