ടോക്കിയോ ഒളിംപിക്‌സ്: പ്രധാനമന്ത്രി നരേന്ദ്ര മോദി കായിക താരങ്ങളുമായി സംസാരിക്കും

By Web Team  |  First Published Jul 11, 2021, 8:37 PM IST

ചടങ്ങില്‍ മോദിക്കൊപ്പം മറ്റു മന്ത്രിമാരായ അനുരാഗ് താക്കൂര്‍, നിശിത് പ്രമാണിക്, കിരണ്‍ റിജിജു എന്നിവരും പങ്കെടുക്കും. അടുത്തിടെ താരങ്ങളുടെ പരിശീലന സൗകര്യങ്ങളും മറ്റും പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു.


ദില്ലി: ടോക്കിയോ ഒളിംപിക്‌സിന് ഒരുങ്ങുന്ന ഇന്ത്യയുടെ കായികതാരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തും. 13ന് വൈകിട്ട് അഞ്ച് മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കായിക താരങ്ങളെ കാണുക. ജപ്പാനിലേക്ക് പറകകും മുമ്പ് താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിന്റെ ഭാഗമായാണ് മോദി താരങ്ങളുമായി സംവദിക്കുന്നത്.

ചടങ്ങില്‍ മോദിക്കൊപ്പം മറ്റു മന്ത്രിമാരായ അനുരാഗ് താക്കൂര്‍, നിശിത് പ്രമാണിക്, കിരണ്‍ റിജിജു എന്നിവരും പങ്കെടുക്കും. അടുത്തിടെ താരങ്ങളുടെ പരിശീലന സൗകര്യങ്ങളും മറ്റും പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു. 126 കായികതാരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്കിയോയിലേക്ക് പറക്കുക. ആദ്യമായിട്ടാണ് ഇത്രയും വലിയ ഇന്ത്യന്‍ സംഘം ഒളിംപിക്‌സിനെത്തുന്നത്.

Latest Videos

ചില ഇനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ ആദ്യമായിട്ടാണ് യോഗ്യത നേടുന്നത്. ഭവാനി ദേവി (ഫെന്‍സിംഗ്), നേത്ര കുമനന്‍ (വനിതാ വിഭാഗം സെയ്‌ലിംഗ്) എന്നീ ഇനങ്ങളില്‍ മുമ്പ് ഇന്ത്യക്ക് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. സജന്‍ പ്രകാശ്, ശ്രീഹരി നടരാജ് (സ്വിമിംങ്) എന്നിവര്‍ എ സ്റ്റാന്‍ഡേര്‍ഡൊടെ ഒളിംപിക്‌സ് യോഗ്യത നേടുന്ന ആദ്യ താരങ്ങളാണ്.

click me!