പി വി സിന്ധുവിന് ഐസ്‌ക്രീം, വാക്കുപാലിച്ച് പ്രധാനമന്ത്രി; ഒളിംപ്യന്‍മാരുമായി കൂടിക്കാഴ്‌ച നടത്തി

By Web Team  |  First Published Aug 16, 2021, 1:48 PM IST

മെഡല്‍ നേടിയാല്‍ ഒരുമിച്ച് ഐസ്ക്രീം കഴിക്കാമെന്ന് ടോക്കിയോയിലേക്ക് പോകും മുന്‍പ് ബാഡ്‌മിന്റന്‍ താരം പി വി സിന്ധുവിനോട് പ്രധാനമന്ത്രി പറഞ്ഞിരുന്നു


ദില്ലി: ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ കായിക താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തി. ലോക് കല്യാണ്‍ മാര്‍ഗിലെ പിഎം ഹൗസില്‍ പ്രഭാത ഭക്ഷണത്തിനിടെയായിരുന്നു കൂടിക്കാഴ്ച്ച. മെഡല്‍ നേടിയാല്‍ ഒരുമിച്ച് ഐസ്ക്രീം കഴിക്കാമെന്ന് ടോക്കിയോയിലേക്ക് പോകും മുന്‍പ് ബാഡ്‌മിന്റന്‍ താരം പി വി സിന്ധുവിനോട് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രഭാത ഭക്ഷണത്തില്‍ മോദി ഈ വാക്കുപാലിക്കുകയും ചെയ്തു.

ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത കായിക താരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഇക്കുറി ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍. ഒളിംപിക്‌സിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ കായിക താരങ്ങളെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ വേദിയിൽ കയ്യടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. രാജ്യത്തെ വരും തലമുറകളെ മുഴുവൻ പ്രചോദിപ്പിക്കാൻ താരങ്ങൾക്ക് സാധിച്ചു എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. 

Latest Videos

undefined

ടോക്കിയോയിൽ നിന്ന് തിരിച്ചെത്തിയാലുടൻ ഒരുമിച്ചിരുന്ന് ഐസ്ക്രീം കഴിക്കാമെന്ന് സിന്ധുവിനോട് പ്രധാനമന്ത്രി

ചരിത്രത്തിലാദ്യമായാണ് കായിക താരങ്ങൾക്ക് സ്വാതന്ത്ര്യദിനാഘോഷത്തിൽ ഇത്തരത്തിൽ പ്രാതിനിധ്യം കിട്ടുന്നത്. സ്വർണ മെഡൽ ജേതാവും ജാവലിൻ ത്രോ താരവുമായ നീരജ് ചോപ്രയും വെങ്കല മെഡൽ ജേതാവായ ബാഡ്‌മിന്റൺ താരം പി വി സിന്ധു, ഗുസ്തി താരങ്ങളായ രവികുമാർ ദാഹിയ, ബജ്‌റംഗ് പൂനിയ, മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷ് തുടങ്ങിയവരുൾപ്പടെ ഒളിംപിക്‌സ് സംഘത്തിലെ മുന്നൂറോളം പേരാണ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുത്തത്. 

കൊവിഡ് പ്രതിസന്ധി ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ച് ഒളിംപിക്‌സിൽ ഇന്ത്യ എക്കാലത്തേയും മികച്ച പ്രകടനമാണ് ടോക്കിയോയില്‍ കാഴ്‌ചവെച്ചത്. നീരജ് ചോപ്രയുടെ സ്വർണമുൾപ്പടെ ഏഴ് മെഡലുകള്‍ 130 കോടി ഇന്ത്യന്‍ മോഹങ്ങള്‍ക്ക് സ്വര്‍ണശോഭ പകര്‍ന്നു. 2012ലെ ലണ്ടൻ ഒളിംപിക്‌സിലെ ആറ് മെഡലുകളുടെ റെക്കോര്‍ഡ് നേട്ടമാണ് ഇന്ത്യ ഇത്തവണ ഏഴാക്കി ഉയ‍‍ർത്തിയത്. ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും നേടിയ ഇന്ത്യ മെഡൽ പട്ടികയിൽ നാൽപ്പത്തിയെട്ടാം സ്ഥാനത്തുമെത്തി. 

'പന്ത്' കാണുന്നുണ്ടോ! മത്സരം നിര്‍ത്താന്‍ അലറിവിളിച്ച് കോലിയും രോഹിത്തും- വീഡിയോ വൈറല്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!