ഒളിംപിക്സ് നടത്താൻ എത്ര കോടി രൂപ ചെലവ് വരും?, എത്ര കോടി രൂപ ലാഭം കിട്ടും

By Web TeamFirst Published Jul 26, 2024, 12:03 PM IST
Highlights

ഒരു ഒളിംപിക്സിന് വിജയകരമായി നടത്താന്‍ ഏകദേശം ഒരു ലക്ഷം കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

പാരീസ്: കായിക ലോകത്തിന്‍റെ കണ്ണും കാതും അടുത്ത രണ്ടാഴ്ചത്തേക്ക് ഇനി പാരീസിലാകും. ചരിത്രത്തിലെ ഏറ്റവും മികച്ച ഒളിംപിക്സൊരുക്കാനായിരിക്കും എന്നതാണ് ഓരോ ആതിഥേയ രാജ്യത്തിന്‍റെയും ശ്രമം. ഒളിംപിക്സ് നടത്താൻ എത്ര കോടിരൂപ ചെലവ് വരും,  ഒളിംപിക്സ് നടത്തിപ്പിലൂടെ എത്രകോടി രൂപ ലാഭം കിട്ടും എന്നൊക്കെ അറിയാനും ആരാധകര്‍ക്ക് ആകാംക്ഷയുണ്ടാകും.

ഒരു ഒളിംപിക്സിന് വിജയകരമായി നടത്താന്‍ ഏകദേശം ഒരു ലക്ഷം കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. പാരീസ് ഒളിംപിക്സിന് കണക്കാക്കിയിരിക്കുന്ന ബജറ്റ് 12 ബില്യണ്‍ ഡോളറാണ്. എന്നാല്‍ 2021ല്‍ നടന്ന ടോക്കി ഒളിംപിക്സിലത് ഒന്നരലക്ഷം കോടി രൂപയായിരുന്നു. 206 രാജ്യങ്ങളില്‍ നിന്നായി പാരീസിലേക്ക് എത്തുന്ന 10500 കായിക താരങ്ങള്‍ക്കും അവരുടെ കോച്ചിംഗ് സ്റ്റാഫിനുമെല്ലാമായി പാരീസിലൊരുങ്ങുന്നത് 131 ഏക്കറില്‍ പരന്നു കിടക്കുന്ന മനോഹരമായ ഒളിംപിക് വില്ലേജ്.

Latest Videos

ഇടിക്കൂട്ടില്‍ ഇന്ത്യ ഇത്തവണ വെള്ളം കുടിക്കും, ആദ്യ റൗണ്ട് മുതല്‍ കടുപ്പമേറിയ എതിരാളികള്‍

അത്യാധുനിക സംവിധാനങ്ങളുള്ള ഒളിംപിക് വില്ലേജിനായി ഫ്രാന്‍സ് ചെലവഴിച്ചത് 40000 കോടി രൂപ. മുന്‍ ഒളിംപിക്സിനേക്കാള്‍ കൂടുതല്‍ തുക ഇത്തവണ ഫ്രാന്‍സ് ഒളിംപിക് വില്ലേജിനായി ചെലവഴിച്ചിട്ടുണ്ട്. മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കും സാങ്കേതിക സംവിധാനങ്ങള്‍ക്കും ബാക്കി തുക കൂടുതലും ചെലവഴിച്ചത്.

എത്ര ലാഭം കിട്ടും

ഇത്രയും വലിയൊരു കാകിയക മാമാങ്കം ഒരു രാജ്യത്തിലേക്ക് എത്തുമ്പോള്‍ ഒരു ലക്ഷം കോടിയിലധികം രൂപ ലാഭം കിട്ടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ചെലവാക്കിയ തുക പോലും തിരിച്ചു കിട്ടാത്ത ചരിത്രമാണ് ഒളിംപിക്സിന് കൂടുതലും പറയാനുള്ളത്. ഒളിംപിക്സിന്‍റെ തറവാട്ടുകാരായിട്ടും 2004ലെ ആഥന്‍സ് ഒളിംപിക്സ് ഗ്രീസിന് വരുത്തിവെച്ചത് വൻ കടക്കെണിയായിരുന്നു. 2016ലെ ഒളിംപിക്സിന് വേദിയായ ബ്രസീലും കടക്കെണിയിലായിരുന്നു.

1984ലെ ലോസാഞ്ചല്‍സ് ഒളിംപിക്സാണ് ചരിത്രത്തില്‍ ഏറ്റവും ലാഭം കൊയ്ത് ഒളിംപിക്സായി കണക്കാക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഒളിംപിക്സ് 2016ലെ റിയോ ഡി ജനീറൊ ഒളിംപിക്സായിരുന്നു. 23.6 ബില്യണ്‍ ഡോളറായിരുന്നു റിയോ ഒളിംപിക്സിനുള്ള ചെലവ്. 2032ലെ ഒളിംപിക്സ് ആതിഥേയത്വം വഹിക്കാനുള്ള ശ്രമത്തിലായിരുന്നു ഇന്ത്യ. എന്നാല്‍ ആ നീക്കം ഫലം കണ്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!