ഗോദയില്‍ വിനേഷ് ഫോഗട്ടിന്‍റെ വീരഗാഥ, ചരിത്രനേട്ടവുമായി ഗുസ്തി ഫൈനലില്‍;പാരീസില്‍ വീണ്ടും മെഡലുറപ്പിച്ച് ഇന്ത്യ

By Web Team  |  First Published Aug 6, 2024, 10:58 PM IST

ഇന്ന് തന്നെ നടന്ന പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ഒളിംപിക് ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ ജപ്പാന്‍റെ യു സുസാകിയെ 3-2ന് അട്ടിമറിച്ചാണ് വിനേഷ് ക്വാര്‍ട്ടറില്‍ കടന്നത്.


പാരീസ്: ഒളിംപിക്‌സില്‍ വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഫൈനലില്‍. സെമിയില്‍ ക്യൂബയുടെ യൂസ്നെലിസ് ഗുസ്മാൻ ലോപ്പസിനെ മലര്‍ത്തിയടിച്ചാണ് വിനേഷ് ഫോഗട്ട് ഗുസ്തി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായത്. ക്യൂബന്‍ താരത്തിന് ഒന്ന് പൊരുതാന്‍ പോലും അവസരം നല്‍കാതെ 5-0നാണ് വിനേഷ് വീഴ്ത്തിയത്.

നേരത്തെ യുക്രൈനിന്‍റെ ഒസ്കാന ലിവാച്ചിനെ മലര്‍ത്തിയടിച്ചാണ് വിനേഷ് സെമിയിലെത്തിയത്. നാളെ നടക്കുന്ന ഫൈനലില്‍ തോറ്റാലും വിനേഷിന് വെള്ളി മെഡല്‍ ഉറപ്പിക്കാം. ഇന്ന് തന്നെ നടന്ന പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ഒളിംപിക് ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ ജപ്പാന്‍റെ യു സുസാകിയെ 3-2ന് അട്ടിമറിച്ചാണ് വിനേഷ് ക്വാര്‍ട്ടറില്‍ കടന്നത്.

Latest Videos

undefined

കഴിഞ്ഞ വര്‍ഷം ദില്ലി ജന്തര്‍ മന്ദിറില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരുന്ന ബ്രിജ്ഭൂഷണ്‍ ശരൺ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിന്‍റെ മുന്നണി പോരാളിയായിരുന്നു വിനേഷിന്‍റെ വിജയം പാരീസില്‍ രാജ്യത്തിന്‍റെ അഭിമാനമുഖമായും മാറുകയാണ്.

ഒളിംപിക്സ് ഗുസ്തിയിൽ മെഡല്‍ നേടിയ ഇന്ത്യൻ താരങ്ങൾ

കെ ഡി ജാദവ്- പുരുഷന്മാരുടെ 52 കിലോഗ്രാം  1952 ഹെല്‍സിങ്കി
സുശീൽ കുമാർ - വെങ്കലം - പുരുഷന്മാരുടെ 66 കിലോഗ്രാം ഗുസ്തി ബെയ്ജിംഗ് 2008
സുശീൽ കുമാർ - വെള്ളി - പുരുഷന്മാരുടെ 66 കിലോഗ്രാം ഗുസ്തി ലണ്ടൻ 2012
യോഗേശ്വർ ദത്ത് - വെങ്കലം പുരുഷന്മാരുടെ 60 കിലോഗ്രാം ഗുസ്തി ലണ്ടൻ 2012
സാക്ഷി മാലിക് - വെങ്കലം വനിതകളുടെ 58 കിലോഗ്രാം ഗുസ്തി റിയോ 2016
രവി കുമാർ ദാഹിയ - വെള്ളി പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തി ടോക്കിയോ 2020
ബജ്രംഗ് പുനിയ - വെങ്കലം പുരുഷന്മാരുടെ 65 കിലോഗ്രാം ഗുസ്തി ടോക്കിയോ 2020

ഇന്ത്യ-ജര്‍മനി സെമി വിജയികളെ ഫൈനലില്‍ കാത്തിരിക്കുന്നത് നെതര്‍ലന്‍ഡ്സ്, ആദ്യ സെമിയില്‍ സ്പെയിനിനെ തകര്‍ത്തു

നേരത്തെ ഒളിംപിക്‌സ് പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിലേക്ക് യോഗ്യത ഉറപ്പാക്കിയിരുന്നു . 84 മീറ്ററായിരുന്നു ഫൈനലിലേക്ക് യോഗ്യത നേടാന്‍ താണ്ടേണ്ട ദൂരം. ആദ്യ ശ്രമത്തില്‍ 89.34 മീറ്റര്‍ പിന്നിട്ടാണ് നിലവിലെ ഒളിംപിക് ചാമ്പ്യനായ നീരജ് യോഗ്യത ഉറപ്പാക്കിയത്. സീസണിലെ ഏറ്റവും മികച്ച ത്രോയും യോഗ്യതാ റൗണ്ടിലെ മികച്ച ത്രോയും ആയിരുന്നു നീരജിന്‍റേത്.

Vinesh Phogat has successfully made it to the wrestling finals at ! 🤼‍♀️ and watch the Olympics LIVE on and stream for FREE on ! 👈 pic.twitter.com/owynzLWt8k

— JioCinema (@JioCinema)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!