പാരീസില്‍ നോക്കൗട്ട് പഞ്ചിന് ഇന്ത്യൻ ബോക്സിംഗ് സംഘം; പ്രതീക്ഷയായി നിഖാത് സരീൻ

By Web Team  |  First Published Jul 22, 2024, 4:29 PM IST

വനിതാവിഭാഗത്തിൽ ഉറച്ച മെഡൽ പ്രതീക്ഷയാണ് നിഖാത് സരീൻ. രണ്ട് തവണ ലോക ചാംപ്യൻ.


പാരീസ്: ബോക്സിംഗിൽ ഉറച്ച മെഡൽ പ്രതീക്ഷകളുമായാണ് ഇന്ത്യ പാരീസിലെത്തുന്നത്. സംഘത്തിലുള്ളത് രണ്ട് പുരുഷന്മാരും, നാലു വനിതകളും. ഒളിംപിക്സിലെ ഇടിക്കൂട്ടിൽ ഇന്ത്യ ഇതുവരെ നേടിയിട്ടുള്ളത് മൂന്ന് വെങ്കല മെഡലുകൾ. 2008ൽ വിജേന്ദർ സിംഗ്, 2012ൽ മേരി കോം 2021ൽ ലവ്‍ലിന ബോർഗോഹെയിൻ.

പാരിസിലും പ്രതീക്ഷയായി ലവ്‍ലിനയുണ്ട്. രണ്ട് ഒളിംപിക്സുകളില്‍ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബോക്സിംഗ് താരമാവുകയാണ് ലവ്‌ലിനയുടെ ലക്ഷ്യം. ടോക്കിയോയിൽ 69 കിലോ വിഭാഗത്തിലാണ് മത്സരിച്ചതെങ്കിൽ പാരിസിൽ 75 കിലോയിലാണ് ലവ്‌ലിന മത്സരിക്കുന്നത്. എന്നാല്‍ ലവ്‌ലിനയുടെ ശാരീരികക്ഷമതയെക്കുറിച്ച് ഇപ്പോഴും സംശയങ്ങളുണ്ട്. ഈ വർഷം എടുത്തുപറയത്തക്ക വലിയ നേട്ടങ്ങളും ലവ്‌ലിനയുടെ പേരിലില്ല.

Latest Videos

undefined

വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കിയിലെ ഇതിഹാസതാരം പി ആര്‍ ശ്രീജേഷ്; ഒളിംപിക്സിനുശേഷം പുതിയ ചുമതല

വനിതാവിഭാഗത്തിൽ ഉറച്ച മെഡൽ പ്രതീക്ഷയാണ് നിഖാത് സരീൻ. രണ്ട് തവണ ലോക ചാംപ്യൻ.കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസുകളില്‍ മെഡൽ, 2022ന് ശേഷം തോറ്റിട്ടുള്ളത് രണ്ടേ രണ്ട് ബൗട്ടുകളില്‍. അരങ്ങേറ്റ ഒളിംപികിസിന് എത്തുന്ന രണ്ട് വനിതാ താരങ്ങളുണ്ട് ഇന്ത്യൻ സംഘത്തിൽ. 22കാരി ജാസ്മീൻ ലംബോറിയയും 20 വയസ്സുള്ള പ്രീതി പവാറും.

പുരുഷ വിഭാഗത്തിൽ ഇന്ത്യക്കായി റിംഗിലെത്തുന്നത് രണ്ട് പേർ. ലോക ചാംപ്യൻഷിപ്പിലും കോമണ്‍വെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലുമെല്ലാം മെഡൽ നേടിയിട്ടുള്ള അമിത് പങ്കൽ ആണ് സീനിയർ. പക്ഷേ മെഡൽ സാധ്യത കൂടുതൽ 71 കിലോവിഭാഗത്തി? മതസരിക്കുന്ന 23കാരനായ നിഷാന്ത് ദേവിനെന്ന് പറയുന്നു പരിശീലകർ. ജർമമനിിൽ പരിശീലനത്തിലാണ് ഇന്ത്യൻ ബോക്സിംഗ് താരങ്ങൾ ജൂലൈ 27ന് മത്സരങ്ങൾ തുടങ്ങും. ബോക്സിംഗിൽ സെമിയിലെത്തുന്ന എല്ലാവർക്കും മെഡലുണ്ട്. അതായത് ഒരു മെഡല്‍ നേടാൻ വേണ്ടത് മൂന്ന് ജയം മാത്രം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!