അമ്പെയ്ത്തില്‍ മെഡല്‍ പ്രതീക്ഷ മങ്ങി; ദീപിക കുമാരി ക്വാര്‍ട്ടറില്‍ പുറത്ത്

By Web Team  |  First Published Aug 3, 2024, 6:08 PM IST

അമ്പെയ്ത്തില്‍ ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന താരം ഭജന്‍ കൗര്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.


പാരീസ്: പാരീസ് ഒളിംപിക്സ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. വ്യക്തിഗത ഇനത്തില്‍ ക്വാര്‍ട്ടറിലെത്തി പ്രതീക്ഷ നല്‍കിയ ഇന്ത്യയുടെ ദീപിക കുമാരി ദക്ഷിണ കൊറിയയുടെ സുഹ്യോൺ നാമിനോട് തോറ്റ് പുറത്തായി. മൂന്നാം സെറ്റ് അവസാനിച്ചപ്പോള്‍  സുഹ്യോണിനെതിരെ 4-2ന് മുന്നിലായിരുന്ന ദീപിക പ്രതീക്ഷ നല്‍കിയെങ്കിലും അവസാന രണ്ട് സെറ്റിലെ മോശം പ്രകടനത്തോടെ 4-6ന്‍റെ തോല്‍വി വഴങ്ങി.

ആദ്യ സെറ്റില്‍ 28 പോയന്‍റ് നേടിയ ദിപീകക്കെതിരെ സുഹ്യോണിന് 26 പോയന്‍റേ നേടാനായിരുന്നുള്ളു, രണ്ടാം സെറ്റില്‍ ദീപിക 25 പോയന്‍റിലൊതുങ്ങിയപ്പോള്‍ സുഹ്യോണ്‍ 28 പോയന്‍റ് നേടി തിരിച്ചടിച്ചു. എന്നാല്‍ മൂന്നാം സെറ്റില്‍ 29 പോയന്‍റ് നേടി ദീപിക തിരിച്ചുവന്നപ്പോള്‍ സുഹ്യോണിന് 28 പോയന്‍റെ നേടാനായുള്ളു. നാലാം സെറ്റില്‍ സുഹ്യോണ്‍ 29 പോയന്‍റ് നേടിയപ്പോള്‍ ദീപികക്ക് 27 പോയന്‍റേ നേടാനായുള്ളു. അഞ്ചാം സെറ്റില്‍ സുഹ്യോണ്‍ 29 പോയന്‍റുമായി നിര്‍ണായക മുന്നേറ്റം നടത്തിയപ്പോള്‍ ദിപികക്ക് 27 പോയന്‍റെ നേടാനായുള്ളു.

Latest Videos

undefined

നിനക്ക് വേണ്ടി എല്ലാം ഞാന്‍ തന്നെ ചെയ്യണോ; റിവ്യു എടുക്കാന്‍ നിര്‍ബന്ധിച്ച വാഷിംഗ്ടണ്‍ സുന്ദറിനോട് രോഹിത്

നേരത്തെ ജര്‍മനിയുടെ മിഖേലെ ക്രൂപ്പനെ 6-4ന് തോല്‍പ്പിച്ചാണ് ദീപി ക്വാര്‍ട്ടറില്‍ കടന്നത്. അതേസമയം അമ്പെയ്ത്തില്‍ ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന താരം ഭജന്‍ കൗര്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.ഇന്തോനേഷ്യ താരത്തോട് ഷൂട്ട് ഓഫില്‍ തോറ്റാണ് കൗര്‍ മടങ്ങിയത്. സ്‌കോര്‍ 5-5 ആയപ്പോഴാണ് മത്സരം ഷൂട്ട് ഓഫിലേക്ക് നീണ്ടത്. ഇന്ത്യന്‍ താരത്തിന്‍റെ സ്‌കോര്‍ 8 ആയിരുന്നു. ഇന്തോനേഷ്യന്‍ താരം 9 പോയിന്റ് നേടി.

ഇംഗ്ലണ്ട് വണ്‍ ഡേ കപ്പില്‍ ബാറ്റിംഗ് വെടിക്കെട്ടുമായി പൃഥ്വി ഷാ, സെഞ്ചുറി നഷ്ടമായത് 3 റണ്‍സിന്

നേരത്തെ, ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ മനു ഭാകറിന് 25 മീറ്റര്‍ പിസ്റ്റളില്‍ നിരാശയായിരുന്നു. ഹാട്രിക്ക് മെഡല്‍ തേടിയിറങ്ങിയ താരത്തിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു. ഫൈനല്‍ റൗണ്ടില്‍ 28 പോയിന്റാണ് മനുവിന് നേടാന്‍ സാധിച്ചത്. 37 പോയിന്റ് നേടിയ ദക്ഷിണ കൊറിയക്കാണ് സ്വര്‍ണം. ഫ്രാന്‍സ് വെള്ളിയും ഹങ്കറി വെങ്കലവും നേടി. അവസാന സെറ്റില്‍ അഞ്ചില്‍ മൂന്ന് ഷൂട്ടിലും ഇന്ത്യന്‍ താരത്തിന് പിഴച്ചു. ഇതോടെയാണ് ഹംങ്കറി വെങ്കലം ഉറപ്പിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ രണ്ടാം സ്ഥാനത്തുണ്ടായിന്നു മനു. എന്നാല്‍ മത്സരം പുരോഗമിച്ചതോടെ താഴേക്ക് വീണു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!