മനസ് നിറച്ചും കണ്ണീരായും മണിക ബത്ര; ചരിത്രം കുറിച്ച ശേഷം ഒളിംപിക്‌സ് നിന്ന് മടക്കം

By Web Team  |  First Published Jul 31, 2024, 9:34 PM IST

2020ലെ ടോക്യോ ഒളിംപിക്‌സില്‍ വെള്ളി നേടിയ ജാപ്പനീസ് ടീമിലെ അംഗമായ മ്യൂ ഹിറാനോയ്ക്കെതിരെ ആദ്യ ഗെയിം മണിക ബത്രയ്ക്ക് കടുപ്പമായിരുന്നു


പാരിസ്: പാരിസ് ഒളിംപിക്‌സിലെ വനിതാ ടേബിള്‍ ടെന്നീസ് സിംഗിള്‍സില്‍ ഇന്ത്യയുടെ മണിക ബത്ര ക്വാര്‍ട്ടറിലെത്താതെ പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ മ്യൂ ഹിറാനോയോട് 1-4നാണ് ബത്ര തോറ്റത്. പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ഹിറാനോ എട്ടും ബത്ര 18 ഉം സീഡായിരുന്നു. 

2020ലെ ടോക്യോ ഒളിംപിക്‌സില്‍ വെള്ളി നേടിയ ജാപ്പനീസ് ടീമിലെ അംഗമായ മ്യൂ ഹിറാനോയ്ക്കെതിരെ ആദ്യ ഗെയിം മണിക ബത്രയ്ക്ക് കടുപ്പമായി. ആദ്യ ഗെയിം 6-11നാണ് ബത്രയ്ക്ക് നഷ്‌ടമായത്. ഹിറാനോയുടെ ഫോര്‍ഹാന്‍ഡ് ആക്രമണത്തിന് മുന്നില്‍ മണികയ്ക്ക് മറുപടി ഇല്ലാതെവന്നു. രണ്ടാം ഗെയിമില്‍ 9-9ന് തുല്യതയില്‍ എത്തിയിരുന്നെങ്കിലും ഒടുവില്‍ 9-11ന് ബത്രയുടെ കയ്യില്‍ നിന്ന് വഴുതിപ്പോയി. ഇതോടെ ഹിറാനോയ്ക്ക് അനുകൂലമായി ലീഡ് 0-2. മൂന്നാം ഗെയിമില്‍ ഒരുവേള 6-2ന് മുന്‍തൂക്കം മണിക ബത്ര നേടിയതോടെ മത്സരത്തിലേക്ക് ഇന്ത്യ ശക്തമായി തിരിച്ചുവരും എന്ന പ്രതീക്ഷയായി. എന്നാല്‍ ഹിറാനോ തിരിച്ചടിച്ചതോടെ മത്സരം ഗെയിം പോയിന്‍റുകളിലൂടെ നീണ്ടു. ഒടുവില്‍ ആവേശ മൂന്നാം ഗെയിം 14-12ന് എടുത്ത് മണിക ബത്ര ഇന്ത്യന്‍ പ്രതീക്ഷ നിലനിര്‍ത്തിയതോടെ ഗെയിംനില 1-2. നാലാം ഗെയിം 8-11ന് നേടി ഹിറാനോ ലീഡ് 1-3 ആക്കിയതോടെ ബത്ര വീണ്ടും പ്രതിരോധത്തിലായി. 

Latest Videos

undefined

നിര്‍ണായകമായ അഞ്ചാം ഗെയിമില്‍ തുടക്കത്തിലെ മ്യൂ ഹിറാനോ പിടിമുറുക്കി. 3-8ന് ആദ്യമേ ജപ്പാന്‍ താരം മുന്‍തൂക്കം നേടി. അവസാനം ഈ ഗെയിമും 11-6ന് നേടി ഹിറാനോ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. തോറ്റെങ്കിലും ഒളിംപിക്‌സ് ചരിത്രത്തില്‍ പ്രീ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരം എന്ന റെക്കോര്‍ഡ് മണിക ബത്രയുടെ എന്നെന്നും ഓര്‍ത്തിരിക്കാം. 

Read more: ടേബിള്‍ ടെന്നീസില്‍ വീണ്ടും ഇന്ത്യന്‍ ചരിത്രം; മണിക ബത്രയ്ക്ക് പിന്നാലെ ശ്രീജ അകുലയും പ്രീ ക്വാര്‍ട്ടറില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!