കഴിഞ്ഞ മേയില്‍ ദോഹ ഡയമണ്ട് ലീഗില്‍ വെള്ളി നേടാന്‍ പിന്നിട്ട 88.36 മീറ്ററാണ് സീസണില്‍ നീരജിന്റെ മികച്ച പ്രകടനം. അവസാനം മത്സരിച്ച പാവോ നൂര്‍മി ഗെയിംസില്‍ സ്വര്‍ണം നേടി.
പാരീസ്: ഒളിംപിക്സ് സ്വര്‍ണം നിലനിര്‍ത്താന്‍ നീരജ് ചോപ്ര ഇന്ന് പാരീസിലറങ്ങും. ഇന്ന് യോഗ്യതാ മത്സരത്തില്‍ 12 പേരാണ് മത്സരിക്കുന്നത്. കിഷോര്‍ കുമാര്‍ ജന നീരജിനൊപ്പം ഇന്ത്യന്‍ പ്രതീക്ഷയാണ്. കഴിഞ്ഞ മേയില്‍ ദോഹ ഡയമണ്ട് ലീഗില്‍ വെള്ളി നേടാന്‍ പിന്നിട്ട 88.36 മീറ്ററാണ് സീസണില്‍ നീരജിന്റെ മികച്ച പ്രകടനം. അവസാനം മത്സരിച്ച പാവോ നൂര്‍മി ഗെയിംസില്‍ സ്വര്‍ണം നേടി. 85.97 മീറ്റര്‍ ദൂരമാണ് പിന്നിട്ടത്. പരിക്കിനെ തുടര്‍ന്ന് ചെക്ക് റിപ്പബ്ലിക്കിലെ ഒസ്ട്രാവ ഗോള്‍ഡന്‍ സ്പൈക് മീറ്റില്‍ നിന്ന് താരം പിന്മാറിയിരുന്നു.
84 മീറ്ററാണ് ഫൈനല്‍ യോഗ്യതാ മാര്‍ക്ക്. 32 പേര് ഫൈനല്‍ റൗണ്ട് യോഗ്യതക്ക് വേണ്ടി മത്സരിക്കും. ഏറ്റവും മികച്ച ത്രോ കുറിക്കുന്ന 12 പേര് ഫൈനലിലെത്തും. കിഷോര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എ യോഗ്യതാ മത്സരങ്ങള്‍ 1.50നാണ് നടക്കുക. ഏഷ്യന്‍ ഗെയിംസില്‍ 87.54 മീറ്റര്‍ ദൂരം പിന്നിട്ടാണ് കിഷോര്‍ ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. നീരജിന്റെ മത്സരങ്ങള്‍ ഉച്ചയ്ക്ക് ശേഷം 3.20നും തുടങ്ങും. പാകിസ്ഥാന്റെ മെഡല്‍ പ്രതീക്ഷയായ അര്‍ഷാദ് നദീമും നീരജിനൊപ്പം ഗ്രൂപ്പിലുണ്ട്.
undefined
നീരജിന് കരിയറില്‍ ഇതുവരെ 90 മീറ്റര്‍ ദൂരം താണ്ടാന്‍ സാധിച്ചിട്ടില്ല. എന്നാലിന് ഒളിംപിക്സ് യോഗ്യതയില്‍ 90 മീറ്റര്‍ പിന്നിട്ട ആറ് താരങ്ങള്‍ മത്സരിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ദൂരമെറിഞ്ഞത് ഗ്രനഡയുടെ ആന്ഡേഴ്സന് പീറ്റേഴ്സനാണ്. 93.07 മീറ്റര്‍ ദൂരത്തേക്ക് എറിയാന്‍ പീറ്റേഴ്സന് സാധിച്ചിരുന്നു. ലോക റാങ്കിംഗില്‍ രണ്ടാമനാണ് നീരജ്. ടോക്കിയോ ഒളിംപിക്സിന് ശേഷം നീരജിന്റെ 15 ത്രോകളില്‍ രണ്ടെണ്ണം മാത്രമാണ് 85 മീറ്ററില്‍ താഴെയായത്. ടോക്കിയോയില്‍ നീരജിനു പിന്നില്‍ വെള്ളി നേടിയ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്ലെജ് റാങ്കിംഗില്‍ ഒന്നാമതുണ്ട്. കിഷോര്‍ ഏഴാം സ്ഥാനത്താണ്.