0.24 സെക്കന്‍ഡ് വ്യത്യാസത്തിലായിരുന്നു ലുവാനക്ക് ഒളിംപിക്സില്‍ സെമി ബെര്‍ത്ത് നഷ്ടമായത്.
പാരീസ്: മോശം പെരുമാറ്റത്തിന്‍റെ പേരില്‍ ഒളിംപിക്സ് വില്ലേജില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ തനിക്ക് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചതായി വെളിപ്പെടുത്തി പരാഗ്വേയുടെ നീന്തല്‍ താരം ലുവാന അലോന്‍സോ. വനിതകളുടെ 100 മീറ്റര്‍ ബട്ടര്‍ഫ്ലൈസില്‍ മത്സരിച്ച ലുവാനക്ക് സെമിയിലേക്ക് യോഗ്യത നേടാനായിരുന്നില്ല. മത്സരത്തിനുശേഷം ടീം അധികൃതരുടെ അനുമതിയില്ലാതെ പാരീസിലെ ഡിസ്നി ലാന്‍ഡ് കാണാന്‍ പോയ ലുവാന ടീം ക്യാംപില്‍ അനാവശ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി കാണിച്ചാണ് പരാഗ്വായ് ഒളിംപിക് കമ്മിറ്റി മേധാവി ലാരിസ ഷാറെര്‍ അറിയിച്ചിരുന്നു.
0.24 സെക്കന്‍ഡ് വ്യത്യാസത്തിലായിരുന്നു ലുവാനക്ക് ഒളിംപിക്സില്‍ സെമി ബെര്‍ത്ത് നഷ്ടമായത്. പിന്നാലെ താരം നീന്തലില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നിട്ടും ഒളിംപിക് വില്ലേജില്‍ തുടര്‍ന്ന ലുവാന രാത്രിയില്‍ ചുറ്റിയടിക്കാന്‍ പോയി അനാവശ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു തിരിച്ചയച്ചത്. ഒളിംപിക്സ് വില്ലജില്‍ പരാഗ്വേൻ താരങ്ങള്‍ക്ക് അനുവദിച്ച വസ്ത്രം ധരിക്കാന്‍ ലുവാന തയാറായില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമുള്ള വസ്ത്രം ധരിച്ച് മറ്റ് രാജ്യങ്ങലിലെ താരങ്ങളുമായി അടുത്തിടപഴകിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഒളിംപിക്സ് വില്ലേജില്‍ നിന്ന് തന്നെ ആരും പുറത്താക്കിയിട്ടില്ലെന്നും ഇത്തരം പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ലുവാന ഫോക്സ് സ്പോര്‍ട്സ് മെക്സിക്കോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
undefined
പാരീസില്‍ ഇന്ന് കൊടിയിറക്കം, ഒന്നാം സ്ഥാനത്തിനായി അമേരിക്ക ചൈന ഇഞ്ചോടിഞ്ച് പോരാട്ടം; ഇന്ത്യ 71-ാമത്
അമേരിക്കയില്‍ തിരിച്ചെത്തിയശേഷമാണ് നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് നേരിട്ട് സന്ദേശമയച്ചതെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും ലുവാന പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള താരമാണ് ലുവാന. സൗദി പ്രോ ലീഗില്‍ അല്‍ ഹിലാലിനായി കളിക്കുന്ന നെയ്മര്‍ കാല്‍മുട്ടിലേറ്റ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക