റിയൊ ഒളിംപിക്‌സില്‍ സിന്ധു വെങ്കലം നേടിയിരുന്നു. ടോക്യോയില്‍ മൂന്നാം സ്ഥാനക്കാരെ തിരഞ്ഞെടുക്കാനുള്ള മത്സരത്തില്‍ ചൈനയുടെ ഹെ ബിംഗ്ജാവോയെയാണ് സിന്ധു തോല്‍പ്പിച്ചത്.
ടോക്യോ: രണ്ട് ഒളിംപിക്‌സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി പി വി സിന്ധു. ടോക്യോയില്‍ വെങ്കലം നേടിയതോടെയാണ് സിന്ധു നേട്ടത്തിനുടമയായത്. റിയൊ ഒളിംപിക്‌സില്‍ സിന്ധു വെങ്കലം നേടിയിരുന്നു. ടോക്യോയില്‍ മൂന്നാം സ്ഥാനക്കാരെ തിരഞ്ഞെടുക്കാനുള്ള മത്സരത്തില്‍ ചൈനയുടെ ഹെ ബിംഗ്ജാവോയെയാണ് സിന്ധു തോല്‍പ്പിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍ 21-13, 21-15.
നേരത്തെ, സെമിയില്‍ തായ് സു-യിംഗിനോട് പരാജയപ്പെട്ടതോടെ സിന്ധുവിന് മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരം കളിക്കേണ്ടിവന്നത്. ഒളിംപിക്‌സില്‍ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. നേരത്തെ ഭാരോദ്വഹനത്തില്‍ മീരബായ് ചാനു വെള്ളി നേടിയിരുന്നു.
ബോക്‌സിംഗിലും ഇന്ത്യ മെഡലുറപ്പിച്ചിരുന്നു. ഇന്ത്യയുടെ ലൊവ്‌ലിന ബോര്‍ഗോഹെയ്ന്‍ മെഡലുറപ്പിച്ചിരുന്നു.