ചൈനീസ് താരത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ സിന്ധുവിന് സാധിച്ചിരുന്നു. ആദ്യ ഗെയിമില്‍ ഒരു ഘട്ടത്തില്‍ 3-8ന് മുന്നിലായിരുന്നു ഹി.
പാരീസ്: ഒളിംപിക്‌സ് വനിതാ ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്നു പി വി സിന്ധു. പ്രീ ക്വാര്‍ട്ടറില്‍ ലോക ആറാം നമ്പര്‍ ചൈനയുടെ ഹി ബിംഗ്ജിയോ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 19-21, 14-21. ബാഡ്മിന്റണില്‍ പുരുഷ സിംഗിള്‍സിന്റെ ക്വാര്‍ട്ടറിലെത്തിയ ലക്ഷ്യ സെന്‍ മാത്രമാണ് ഇന്ത്യയുടെ പ്രതീക്ഷ. എച്ച് എസ് പ്രണോയിയെ തോല്‍പ്പിച്ച് സെന്‍ ക്വാര്‍ട്ടറില്‍ കടന്നിരുന്നു.
വനിതാ സിംഗിള്‍സ് മത്സരത്തിലേക്ക് വന്നാല്‍, ചൈനീസ് താരത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ സിന്ധുവിന് സാധിച്ചിരുന്നു. ആദ്യ ഗെയിമില്‍ ഒരു ഘട്ടത്തില്‍ 3-8ന് മുന്നിലായിരുന്നു ഹി. പിന്നീടത് 12-12ലേക്ക് എത്തിക്കാന്‍ സിന്ധുവിന് സാധിച്ചു. തുടര്‍ന്ന് 14-14. എന്നാല്‍ നാല് പോയിന്റുകള്‍ നേടി ഹി സ്‌കോര്‍ 15-18ലേക്ക് ഉയര്‍ത്തി. തുടര്‍ച്ചയായ രണ്ട് പോയിന്റ നേടി സിന്ധു സ്‌കോര്‍ 17-18 ആക്കി. തുടര്‍ന്ന് 19-19. എന്നാല്‍ രണ്ട് പോയിന്റ് നേടി ഹി ഗെയിം സ്വന്തമാക്കി.
undefined
ഏറ്റവും ദു:ഖകരം! വയനാട്ടിലെ ദുരിതബാധിതര്‍ക്കൊപ്പമെന്ന് പാരീസില്‍ നിന്ന് പി ആര്‍ ശ്രീജേഷ്
രണ്ടാം ഗെയിമില്‍ ഹി തുടക്കത്തില്‍ തന്നെ 3-8ന് മുന്നിലെത്തി. തുടര്‍ന്ന് സിന്ധു 5-10ലേക്കെത്തിച്ചു. വൈകാതെ ചൈനീസ് താരത്തിന് 6-13ന്റെ ലീഡ്. പിന്നീട് 8-15ലേക്കും അവിടെ നിന്ന് 11-19ലേക്കും. ഇതിനിടെ സിന്ധു രണ്ട് പോയിന്റ് നേടിയെങ്കിലും തിരിച്ചടിച്ച ഹി മത്സരവും ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്തും ഉറപ്പിച്ചു.
പ്രണോയിക്കെതിരെ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സെന്നിന്റെ ജയം. സ്‌കോര്‍ 12-21, 21-6 മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പ്രണോയിക്ക് ലക്ഷ്യയെ വെല്ലുവിളിക്കാനായില്ല. അണ്‍ഫോഴ്സ്ഡ് എററുകളും ഏറെ. ആദ്യ ഗെയിമില്‍ മാത്രമാണ് അല്‍പമെങ്കിലും പ്രണോയിക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിച്ചത്. രണ്ടാം ഗെയിമില്‍ ഒരു തരത്തിലും പ്രണോയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. നാളെ നടക്കുന്ന ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പേയുടെ ചൗ ടീന്‍ ചെനാണ്, ലക്ഷ്യയുടെ എതിരാളി.