പ്രണോയ് (H S Prannoy) തയ്‌വാന്‍ താരം ചൗ ടിയെന്‍ ചെന്നിനെയാണ് തോല്‍പ്പിച്ചത്. 21-15, 21-7 എന്ന സ്‌കോറിന് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു പ്രണോയ് തോല്‍പ്പിച്ചത്.
ക്വാലലംപൂര്‍: മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ (Malaysia Open) മലയാളിതാരം എച്ച് എസ് പ്രണോയിയും പി വി സിന്ധുവും (P V Sindhu) ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. തയ്‌വാന്‍ താരം ചൗ ടിയെന്‍ ചെന്നിനെതിരെ പിന്നില്‍ നിന്ന് പൊരുതികയറിയാണ് സിന്ധു ജയിച്ചത്. ആദ്യ ഗെയിമില്‍ സിന്ധു 19-21ന് പിന്നില്‍ പോയിരുന്നുന്നു. അടുത്ത രണ്ട് ഗെയിമിലും തിരിച്ചടിച്ച സിന്ധു 21-9, 21-14ന് മത്സരം സ്വന്തമാക്കി. 57 മിനിറ്റാണ് മത്സരം നീണ്ടുനിന്നത്. ചൈനീസ് തായ്‌പേയുടെ തായ് സു യിംഗിനെയാണ് സിന്ധു ക്വാര്‍ട്ടറില്‍ നേരിടുക.
പ്രണോയ് (H S Prannoy) തയ്‌വാന്‍ താരം ചൗ ടിയെന്‍ ചെന്നിനെയാണ് തോല്‍പ്പിച്ചത്. 21-15, 21-7 എന്ന സ്‌കോറിന് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു പ്രണോയ് തോല്‍പ്പിച്ചത്. ഇന്തോനേഷ്യയുടെ ജോന്‍താന്‍ ക്രിസ്റ്റിയെയാണ് മലയാളി താരം ക്വാര്‍ട്ടറില്‍ നേരിടുക. ഡബിള്‍സില്‍ ചിരാഗ് ഷെട്ടി- സാത്വിക്‌സായ്രാജ് സഖ്യത്തിനും മത്സരമുണ്ട്.
undefined
ശസ്ത്രക്രിയ വിജയകരം, കെ എല്‍ രാഹുല്‍ സുഖംപ്രാപിക്കുന്നു; പുഞ്ചിരിയോടെ ചിത്രം
സിന്ധു പ്രീ ക്വാര്‍ട്ടറില്‍ തായ്ലന്‍ഡ് താരം പോണ്‍പാവീ ചോചുവോംഗിനെ തോല്‍പിച്ചിരുന്നു. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍ 21-13, 21-17. അതേസമയം സൈന നെഹ്‌വാള്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി. അമേരിക്കന്‍ താരം ഐറിസ് വാംഗ് ആണ് സൈനയെ തോല്‍പിച്ചത്. സ്‌കോര്‍ 21-11, 21-17. പി കശ്യപ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തെക്കന്‍ കൊറിയയുടെ ഹിയോ ക്വാംഗ് ഹീയെ ആണ് തോല്‍പിച്ചത്. സ്‌കോര്‍ 21-12, 21-17.
ഡബിള്‍സില്‍ ഇന്ത്യയുടെ ബി സുമീത് റെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യവും ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി. നെതര്‍ലന്‍ഡ്‌സിന്റെ റോബിന്‍ ടബെലിങ്-സലേന പീക് സഖ്യത്തോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ തോല്‍വി. സ്‌കോര്‍ 15-21, 21-19 17-21.
ഉമ്രാന്‍ മാലിക് അസാധാരണ പ്രതിഭയെന്ന് സഞ്ജയ് മഞ്ജരേക്കർ; ശ്രദ്ധേയ ഉപദേശം
അതേസമയം, വനിതകളില്‍ ലോക ഒന്നാം നമ്പറായ ജപ്പാന്‍ താരം അകാനെ യെമാഗൂച്ചി ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി. ഇന്തൊനേഷ്യന്‍ താരം ഗ്രിഗോറിയ മരിസ്‌കയാണ് യെമാഗൂച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് അട്ടിമറിച്ചത്. സ്‌കോര്‍ 21-14,21-14. അതേസമയം, പുരുഷന്മാരില്‍ ലോക ഒന്നാം നമ്പര്‍ വിക്ടര്‍ അക്‌സെല്‍സെന്‍ അനായാസം രണ്ടാം റൗണ്ടില്‍ കടന്നു. ഫ്രഞ്ച് താരം ബ്രൈസ് ലെവര്‍ഡെസിനെയാണ് അക്‌സല്‍സെന്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 22-20,21-7.