സിന്ധു ആദ്യ റൗണ്ടില്‍ തായ്ലന്‍ഡ് താരം പോണ്‍പാവീ ചോചുവോംഗിനെ തോല്‍പിച്ചിരുന്നു. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍ 21-13, 21-17. അതേസമയം സൈന നെഹ്‌വാള്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി.
ക്വാലലംപൂര്‍: മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ (Malaysia Open) മലയാളിതാരം എച്ച് എസ് പ്രണോയിക്കും പി കശ്യപിനും പി വി സിന്ധുവിനും (P V Sindhu) ഇന്ന് രണ്ടാം റൗണ്ട് മത്സരം. പ്രണോയ് (H S Prannoy) തയ്‌വാന്‍ താരം ചൗ ടിയെന്‍ ചെന്നിനെയും സിന്ധു തായ്‌ലന്‍ഡ് താരം ഫിതായോണ്‍ ചായ്‌വാനെയും കശ്യപ് തായ്‌ലന്‍ഡ് താരം കുന്‍ലാവുറ്റ് വിറ്റിഡ്‌സാണിനെയും നേരിടും. ഡബിള്‍സില്‍ ചിരാഗ് ഷെട്ടി- സാത്വിക്‌സായ്രാജ് സഖ്യത്തിനും മത്സരമുണ്ട്.
സിന്ധു ആദ്യ റൗണ്ടില്‍ തായ്ലന്‍ഡ് താരം പോണ്‍പാവീ ചോചുവോംഗിനെ തോല്‍പിച്ചിരുന്നു. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍ 21-13, 21-17. അതേസമയം സൈന നെഹ്‌വാള്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി. അമേരിക്കന്‍ താരം ഐറിസ് വാംഗ് ആണ് സൈനയെ തോല്‍പിച്ചത്. സ്‌കോര്‍ 21-11, 21-17. പി കശ്യപ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തെക്കന്‍ കൊറിയയുടെ ഹിയോ ക്വാംഗ് ഹീയെ ആണ് തോല്‍പിച്ചത്. സ്‌കോര്‍ 21-12, 21-17.
undefined
ഇംഗ്ലണ്ടിനെതിരെ ടി20 കളിക്കാന്‍ സഞ്ജു സാംസണും? നിർണായക സൂചന പുറത്ത്
പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച് എസ് പ്രണോയ് മലേഷ്യയുടെ ഡാരന്‍ ലൂയിസിനെ കടുത്ത പോരാട്ടത്തില്‍ അതിജീവിച്ചാണ് രണ്ടാം റൗണ്ടിലെത്തിയത്. സ്‌കോര്‍ 21-14, 17-21, 21-18. നേരത്തെ ഇന്‍ഡോനേഷ്യന്‍ ഓപ്പണില്‍ സെമിയിലിത്തെയിരുന്ന പ്രണോയ്‌ക്കെതിരെ ആതിഥേയ താരം കടുത്ത പോരാട്ടമാണ് പുറത്തെടുത്തത്.
ഡബിള്‍സില്‍ ഇന്ത്യയുടെ ബി സുമീത് റെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യവും ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി. നെതര്‍ലന്‍ഡ്‌സിന്റെ റോബിന്‍ ടബെലിങ്-സലേന പീക് സഖ്യത്തോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ തോല്‍വി. സ്‌കോര്‍ 15-21, 21-19 17-21.
ടിക്കറ്റ് വില്‍പന തകൃതി; ടി20 ലോകകപ്പിന് പ്രതീക്ഷിക്കുന്നത് തിങ്ങിനിറഞ്ഞ ഗാലറികള്‍
അതേസമയം, വനിതകളില്‍ ലോക ഒന്നാം നമ്പറായ ജപ്പാന്‍ താരം അകാനെ യെമാഗൂച്ചി ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി. ഇന്തൊനേഷ്യന്‍ താരം ഗ്രിഗോറിയ മരിസ്‌കയാണ് യെമാഗൂച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് അട്ടിമറിച്ചത്. സ്‌കോര്‍ 21-14,21-14. അതേസമയം, പുരുഷന്മാരില്‍ ലോക ഒന്നാം നമ്പര്‍ വിക്ടര്‍ അക്‌സെല്‍സെന്‍ അനായാസം രണ്ടാം റൗണ്ടില്‍ കടന്നു. ഫ്രഞ്ച് താരം ബ്രൈസ് ലെവര്‍ഡെസിനെയാണ് അക്‌സല്‍സെന്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 22-20,21-7.