നേരത്തെ ജയിൽ മോചനം വേണം, പരോൾ കോടതിയെ സമീപിച്ച് പാരാലിംപിക്സ് താരം ഓസ്കാർ പിസ്റ്റോറിയസ്

By Web Team  |  First Published Nov 24, 2023, 2:03 PM IST

2013ലെ വാലന്‍ന്റൈന്‍ ദിനത്തിലാണ് കാമുകിയായ റീവ സ്റ്റീന്‍കാംപ് എന്ന പ്രമുഖ മോഡലിനെ ഓസ്കാർ പിസ്റ്റോറിയസ് കൊലപ്പടുത്തിയത്


പ്രിട്ടോറിയ: പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ നേരത്തെ ജയിൽ മോചനം വേണമെന്ന ആവശ്യവുമായി പരോൾ ബോർഡിനെ സമീപിച്ച് മുൻ ദക്ഷിണാഫ്രിക്കൻ പാരാലിംപിക്സ് താരം ഓസ്കാർ പിസ്റ്റോറിയസ്. 2016ലാണ് പിസ്റ്റോറിയസ് തടങ്കലിലായത്. 13 വർഷത്തെ തടവ് ശിക്ഷയാണ് ഓസ്കാർ പിസ്റ്റോറിയസിന് വിധിച്ചിരുന്നത്. 2013ലാണ് കേസിനാസ്‌പദമായ അക്രമ സംഭവം നടന്നത്. 2013ലെ വാലന്‍ന്റൈന്‍ ദിനത്തിലാണ് കാമുകിയായ റീവ സ്റ്റീന്‍കാംപ് എന്ന പ്രമുഖ മോഡലിനെ ഓസ്കാർ പിസ്റ്റോറിയസ് കൊലപ്പടുത്തിയത്.

അര്‍ദ്ധ രാത്രിയില്‍ വീട്ടില്‍ എത്തിയ കാമുകിയെ കള്ളനെന്ന് തെറ്റിദ്ധരിച്ചാണ് പിസ്റ്റോറിസ് വെടിവെച്ചതെന്നാണ് അന്ന് ദക്ഷിണാഫ്രിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. പ്രിട്ടോറിയയിലെ ജയിലില്‍ വച്ചാണ് പരോള്‍ അപേക്ഷയിൽ വാദം നടക്കുക. റീവ സ്റ്റീന്‍കാംപിന്റെ അമ്മ പരോൾ അപേക്ഷയെ എതിർക്കില്ലെന്നാണ് സൂചനയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. സെപ്തംബറിൽ റീവ സ്റ്റീന്‍കാംപിന്റെ പിതാവ് ബാരി മരണപ്പെട്ടിരുന്നു. പിസ്റ്റോറിസിന്റെ കുറ്റസമ്മതവും തടവു കാലത്തെ പെരുമാറ്റവും എല്ലാം വിലയിരുത്തിയാകും പരോള്‍ കോടതിയുടെ തീരുമാനമുണ്ടാവുക. 29കാരിയായിരുന്ന റീവ നിയമ ബിരുദധാരിയായിരുന്നു.

Latest Videos

undefined

2015ലാണ് കോടതി പിസ്റ്റോറിസിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ബാത്ത്റൂമിൽ നിന്നായിരുന്നു പിസ്റ്റോറിസ് കാമുകിയ്ക്ക് നേരെ നാല് തവണ വെടിയുതിർത്തത്. കാമുകി കിടക്കയിലാണെന്ന് ധരിച്ചിരുന്ന പിസ്റ്റോറിസ് കള്ളനെന്ന് ധരിച്ചാണ് വെടിവച്ചതെന്നാണ് കുറ്റസമ്മതം നടത്തിയത്. ഒരു വയസ് പ്രായത്തിന് മുന്‍പ് കാലുകള്‍ മുറിച്ച് മാറ്റേണ്ടി വന്ന പിസ്റ്റോറിസ് കൃത്രിമകാലുകള്‍ ഉപയോഗിച്ചാണ് കായിക മേഖലയില്‍ വലിയ നേട്ടമുണ്ടാക്കിയത്. ബ്ലേഡ് റണ്ണർ എന്ന പേരിലാണ് പിസ്റ്റോറിസ് അറിയപ്പെട്ടിരുന്നത്. പാരാലിംപിക്സില്‍ നിരവധി സ്വർണ മെഡലുകളാണ് പിസ്റ്റോറിസ് നേടിയത്. 2012 ഒളിംപിക്സില്‍ അംഗ പരിമിതരല്ലാത്ത കായിക താരങ്ങള്‍ക്കെതിരെയും പിസ്റ്റോറിസ് മത്സരിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!