Latest Videos

വിവാഹിതകള്‍ക്ക് പ്രവേശനമില്ലാതിരുന്ന ഒളിമ്പിക്സ്; സമ്മാനം കാട്ടൊലിവിന്‍റെ കിരീടം

By Web TeamFirst Published Jun 29, 2024, 3:25 PM IST
Highlights

സുവര്‍ണ നേട്ടങ്ങളുടേയും റെക്കോര്‍ഡുകളുടേയും മാത്രം ചരിത്രമല്ല ഒളിമ്പിക്സിനുള്ളത്. വിശ്വാസങ്ങളും ആരാധനയും വായ്മൊഴികളുമെല്ലാം പകരുന്ന ചാരുതയും ഒളിമ്പിക്സിന് അവകാശപ്പെടാം.

പാരീസ്: കായികക്കുതിപ്പിന്‍റെ ആവേശപ്പോരാട്ടങ്ങള്‍ക്കായി പാരീസിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുകയാണ് ലോകം. കായികലോകം പാരീസിന്‍റെ കുടക്കീഴിലാകാൻ അധികനാളില്ല. ജൂലൈ 26നാണ് പാരീസിന്‍രെ ഒളിമ്പിക്സ് ട്രാക്കിലേക്ക് ലോകം ഓടിക്കയറുക. നേട്ടങ്ങളുടെ ചരിത്രത്താളുകളില്‍ പാരീസില്‍ പുതിയ താരങ്ങള്‍‌ അവകാശികളാകും. വൻ വീഴ്ചകള്‍ക്കും പുത്തൻ ചാമ്പ്യൻമാരുടെ പിറവിക‌ൾക്കും പാരീസ് സാക്ഷ്യം വഹിച്ചേക്കാം. പാരീസിലേക്ക് കണ്ണയച്ച് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്തായാലും കായികലോകം.

സുവര്‍ണ നേട്ടങ്ങളുടേയും റെക്കോര്‍ഡുകളുടേയും മാത്രം ചരിത്രമല്ല ഒളിമ്പിക്സിനുള്ളത്. വിശ്വാസങ്ങളും ആരാധനയും വായ്മൊഴികളുമെല്ലാം പകരുന്ന ചാരുതയും ഒളിമ്പിക്സിന് അവകാശപ്പെടാം. ചരിത്രം തലമുറകളായി കൈമാറിയ കെട്ടു കഥകളാകും ചിലപ്പോഴത്. പക്ഷേ അവയൊക്കെ ഒരു മുത്തശ്ശി കഥയായി 'എന്നിട്ട്?' എന്നൊരു ആകാംക്ഷ നിറയ്ക്കുന്നുമുണ്ട്.

സൂപ്പർ ലീഗ് കേരള: കൊച്ചി ടീമിനെ സ്വന്തമാക്കി നടൻ പൃഥ്വിരാജ്; ആദ്യ സീസണില്‍ മാറ്റുരയ്ക്കുക 6 ടീമുകള്‍

പുരാതനവും പ്രമുഖവുമായ സീയൂസ്, ഹേര ദേവന്മാരുടെ ആരാധനാലയത്തിനടുത്താണ് ആദ്യ ഒളിമ്പിക്സ് നടന്നതെന്നാണ് കരുതുന്നത്. ഒളിമ്പിയ മതപരമായ സ്വഭാവം പുലര്‍ത്തിയ കായികമേളയില്‍ ഉള്‍ക്കൊള്ളിച്ചിരുന്ന ഇനങ്ങളേറെയും ഗ്രീക്കിലെ പുരാതന ഐതിഹ്യങ്ങളുമായി ബന്ധമുള്ളതായിരുന്നു. ആദ്യ ഒളിമ്പിക്സ് നടന്നത് ഗ്രീക്കിലെ ഒളിമ്പിയയെന്ന പ്രദേശത്താണെന്നാണ് വിശ്വാസം. ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നത് 776 ബി സിയിലാണിതെന്നാണ്.

ഗ്രീക്കിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭാഗ്യപരീക്ഷണത്തിനായി കായിക താരങ്ങളെത്തിയിരുന്നു. ജേതാക്കളായി നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് വന്‍ സ്വീകരണമാണ് തദ്ദേശവാസികള്‍ നല്‍കിയിരുന്നത്. അവര്‍ക്ക് വലിയ പ്രാധ്യാന്യവുമുണ്ടായിരുന്നു സമൂഹത്തില്‍. ഒളിമ്പിക്സില്‍ വിജയികളാകുന്നവര്‍ക്ക് 'ഒലിവ് മരത്തിന്‍റെ' ചില്ലയായിരുന്നു സമ്മാനം നല്‍കിയതത്രേ.

ഗ്രീക്ക് ആചാരങ്ങളുടെ ഭാഗമായി നടന്ന പുരാതന ഒളിമ്പിക്സില്‍ വിവാഹിതരായ സ്‍ത്രീകളെ പങ്കെടുപ്പിച്ചിരുന്നില്ല. എന്നാല്‍ സിയൂസ് ദേവന്‍റെ ഭാര്യ ഹേരയുടെ സ്‍മരണാര്‍ത്ഥം നടത്തപ്പെട്ട 'ഹേരാ ഗെയിംസില്‍' സ്‍ത്രീകള്‍ക്ക് പങ്കെടുക്കാമായിരുന്നു. സിയൂസ് - ഹേരാ ദമ്പതിമാരുടെ പുത്രനായ ഹേരാക്കിള്‍സാണ് ഒളിമ്പിക്സ് മത്സരങ്ങള്‍ തുടങ്ങിയതെന്നും വിശ്വാസമുണ്ട്. ഹേരാക്കിള്‍സാണ് ഒളിമ്പിക്സ് മത്സരങ്ങള്‍ നാല് വര്‍ഷം കൂടുമ്പോള്‍ എന്ന സമ്പ്രദായവും നടപ്പിലാക്കിയതത്രേ.

മലയാളികളുടെ സ്വപ്‍നങ്ങളേക്കാള്‍ വേഗത്തില്‍ ഓടി, ഒടുവില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ നഷ്‍ടം

ഹേരാക്കിള്‍സിന്‍റെ അച്ഛനെ ചുറ്റിപ്പറ്റിയും ഒരു കഥ ഒളിമ്പിക്സിനുണ്ട്. ക്രോണസിനെ പരാജയപ്പെടുത്തി സ്വര്‍ഗത്തിന്‍റെ അധിപനായതിനെ തുടര്‍ന്ന് അതിന്‍റെ ഓര്‍മയ്‍ക്കായി കായിക മത്സരങ്ങള്‍ തുടങ്ങുകയായിരുന്നു സീയൂസ്. അന്ന് ഓട്ട മത്സരത്തില്‍ ഹെരാക്കിള്‍സ് സഹോദരൻമാരെ പരാജയപ്പെടുത്തി ഒന്നാമതെത്തി. കാട്ടൊലിവിന്‍റെ ചില്ലകൾകൊണ്ടുള്ള കീരീടമായിരുന്നു സമ്മാനമായി മകന് സീയൂസ് നല്‍കിയതത്രേ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!