ഫോഗട്ടിന് വെള്ളിയെങ്കിലും കിട്ടുമോ? കായിക ത‍ർക്ക പരിഹാര കോടതിയുടെ തീരുമാനം ഇന്ന്; പാർലമെൻ്റിൽ പ്രതിഷേധം കത്തും

By Web Team  |  First Published Aug 8, 2024, 2:08 AM IST

ദേശീയ ഗുസ്തി ഫെഡറേഷൻ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വിനേഷ് ഫോഗട്ടിനൊപ്പം പാരീസിലുള്ള സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കെതിരെയാണ് അന്വേഷണം


ദില്ലി: വിനേഷ് ഫോഗട്ടിനെ ഒളിംപിക്സിൽ അയോഗ്യയാക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ തീരുമാനം. ഇന്നും പാർലമെന്‍റിന്‍റെ ഇരുസഭകളിലും വിഷയം ഉന്നയിച്ച് പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചേക്കും. ഇന്നലെ കേന്ദ്രമന്ത്രി നടത്തിയ പ്രസ്താവന തൃപ്തികരമല്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ പക്ഷം. ഈ സാഹചര്യത്തിൽ ഫോഗട്ടിനായി കത്തുന്ന പ്രതിഷേധമാകും പാർലമെന്‍റിൽ ഉയരുകയെന്നാണ് സൂചന.

അതേസമയം ദേശീയ ഗുസ്തി ഫെഡറേഷൻ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വിനേഷ് ഫോഗട്ടിനൊപ്പം പാരീസിലുള്ള സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കെതിരെയാണ് അന്വേഷണം. പിഴവ് വിനേഷ് ഫോഗട്ടിന്‍റെ ഭാഗത്തല്ല മറിച്ച് സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കാണ് സംഭവിച്ചതെന്നാണ് എ എ പി ആരോപിച്ചത്. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ചാകും ദേശീയ ഗുസ്തി ഫെഡറേഷൻ മുന്നോട്ടുപോകുക.

Latest Videos

undefined

അതേസമയം 100 ഗ്രാം ഭാരക്കൂടുതൽ കാരണം അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ട്, വെള്ളി മെഡലെങ്കിലും തനിക്ക് നൽകണമെന്നാവശ്യപ്പെട്ടുള്ള പരാതിയിൽ കായിക തർക്ക പരിഹാര കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. വിധി അനുകൂലമായാൽ ഫൈനിലിൽ പരാജയപ്പെടുന്ന താരത്തിനൊപ്പം ഫോഗട്ടിനും വെള്ളി മെഡൽ പങ്കിടാനാകും.

താരത്തിന് രാജ്യത്ത് വലിയ പിന്തുണയാണ് ലഭിച്ചത്. താരത്തെ പിന്തുണച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും പ്രതിപക്ഷ നേതാവുമടക്കം എല്ലാവരും രംഗത്തെത്തി. ഈ വിഷമഘട്ടത്തിൽ രാജ്യം ഒപ്പമുണ്ടെന്നാണ് ദ്രൗപതി മുർമുവും മോദിയും രാഹുൽ ഗാന്ധിയും പ്രഖ്യാപിച്ചത്. അമിത് ഷാ, പ്രിയങ്ക ഗാന്ധി, സാക്ഷി മാലിക്ക്, സച്ചിൻ തെൻഡുൽക്കർ, തുടങ്ങി രാഷ്ട്രീയ, കായിക, സാംസ്കാരിക മേഖലയിലെ പ്രമുഖരെല്ലാം ഫോഗട്ടിനെ വാഴ്ത്തി രംഗത്തെത്തി.

തിരക്കിട്ട ചർച്ചകൾക്കായി ഉദ്ദവ് താക്കറെ ദില്ലിയിൽ, മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമോ? എംവിഎയിൽ ചർച്ച

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!