Wimbledon : ചരിത്രം രചിക്കാന്‍ ജാബ്യൂര്‍, റെബക്കിനക്കെതിരെ; വിംബിള്‍ഡണ്‍ വനിതാ ജേതാവിനെ ഇന്നറിയാം

By Web Team  |  First Published Jul 9, 2022, 10:36 AM IST

തത്ജാന മരിയയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ വീഴ്ത്തിയാണ് ഓന്‍സ് ജാബ്യുര്‍ ഫൈനലിലെത്തിയത്. ഫ്രഞ്ച് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പുറത്തായ ഞെട്ടലില്‍ തളരാതെ പോരാടിയാണ് ജാബ്യുര്‍ പുല്‍ക്കോര്‍ട്ടില്‍ കടം തീര്‍ക്കാനെത്തുന്നത്.


ലണ്ടന്‍: വിംബിള്‍ഡണ്‍ (Wimbledon) വനിതാ സിംഗിള്‍സ് ചാംപ്യനെ ഇന്നറിയാം. കസാഖിസ്ഥാന്‍ താരം എലേന റെബക്കിനയും ടുണീഷ്യന്‍ താരം ഓന്‍സ് ജാബ്യുറും തമ്മിലാണ് പോരാട്ടം. വൈകീട്ട് ആറ് മണിക്കാണ് മത്സരം. ആര് ജയിച്ചാലും ചരിത്രം. ഗ്രാന്‍സ്ലാം കലാശപ്പോരാട്ടത്തിന്റെ വേദിയില്‍ ആദ്യമായെത്തുന്ന സമ്മര്‍ദ്ദം അതിജീവിച്ചാല്‍ കിരീടം. ഓപ്പണ്‍ കാലഘട്ടത്തില്‍ ഗ്രാന്‍സ്ലാം ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ വനിതയായ ഓന്‍സ് ജാബ്യുറിന് തന്നെയാണ് മേല്‍ക്കൈ.
 
തത്ജാന മരിയയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ വീഴ്ത്തിയാണ് ഓന്‍സ് ജാബ്യുര്‍ ഫൈനലിലെത്തിയത്. ഫ്രഞ്ച് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പുറത്തായ ഞെട്ടലില്‍ തളരാതെ പോരാടിയാണ് ജാബ്യുര്‍ പുല്‍ക്കോര്‍ട്ടില്‍ കടം തീര്‍ക്കാനെത്തുന്നത്. മൂന്നാം സീഡ് താരത്തെ കാത്തിരിക്കുന്നത് കസാഖിസ്ഥാന്റെ ആദ്യ ഗ്ലാന്‍സ്ലാം ഫൈനലിസ്റ്റായ എലേന റിബക്കിന. സിമോണ ഹാലെപ്പിനെ തകര്‍ത്താണ് പതിനേഴാം സീഡ് എലേന റിബക്കിന ഫൈനലിലെത്തിയത്. 

പരമ്പര പിടിക്കാന്‍ ഇന്ത്യ; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 ഇന്ന്, കോലി തിരിച്ചെത്തും- സാധ്യതാ ഇലവന്‍

Latest Videos

undefined

ടൂര്‍ണമെന്റില്‍ ഇതുവരെ എലേന നഷ്ടപ്പെടുത്തിയത് ഒരേയൊരു സെറ്റ് മാത്രം. നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഒനസ് ജാബ്യുറിന് നേരിയ മുന്‍തൂക്കമുണ്ട്. മൂന്ന് കളിയില്‍ രണ്ട് ജയം. എന്നാല്‍ അവസാന ജയം എലേന പരിക്കേറ്റ് പിന്മാറിയതിനാലാണെന്നത് ഇരുവരും തമ്മിലുള്ള പോരാട്ടം അപ്രവചനീയമെന്ന് അടിവരയിടുന്നു. സമീപകാലത്ത് വനിതാ ടെന്നിസില്‍ ചാംപ്യന്മാര്‍ മാറിമാറിവരുന്നുവെന്നതും ശ്രദ്ധേയം.

അതേസമയം, പുരുഷ വിഭാഗത്തില്‍ നൊവാക് ജോകോവിച്ച് (Novak Djokovic), നിക്ക് കിര്‍ഗിയോസിനെ നേരിടും. കാമറോണ്‍ നോറിയെ തോല്‍പിച്ചാണ് നിലവിലെ ചാംപ്യനായ ജോക്കോവിച്ച് ഫൈനലിലേക്ക് മുന്നേറിയത്. നാളെയാണ് കിരീടപ്പോരാട്ടം. നോറിയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് തോല്‍പ്പിച്ചത്. ആദ്യ സെറ്റില്‍ കാമറോണ്‍ നോറി ജോക്കോവിച്ചിനെ ഞെട്ടിച്ചു. പിന്നെ കണ്ടത് നിലവിലെ ചാംപ്യന്റെ യഥാര്‍ഥ പ്രകടനം. സ്‌കോര്‍ 2-.6 6-.3 6.-2 6.-4. 

വിംബിള്‍ഡണ്‍: കാമറോൺ നോറിയെ വീഴ്ത്തി ജോക്കോവിച്ച് ഫൈനലില്‍

വിംബിള്‍ഡണില്‍ 85-ാം ജയമാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. ഗ്രാന്‍സ്ലാമില്‍ മുന്നൂറ്റി മുപ്പത്തിമൂന്നാമത്തേയും ജയം. നാളെ എട്ടാം വിംബിള്‍ഡണ്‍ ഫൈനലിന് ഇറങ്ങുന്ന ജോകോവിച്ചിന്റെ ലക്ഷ്യം ഏഴാം കിരീടം. മുപ്പത്തിരണ്ടാം ഗ്രാന്‍സ്ലാം ഫൈനലില്‍ ജോകോവിച്ചിന്റെ ഇരുപത്തിയൊന്നാം കിരീടം തടയാന്‍ ഓസ്‌ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസിന് (Nick Kyrgios) കഴിയുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

click me!