വിമ്പിള്‍ഡണില്‍ ചരിത്ര നേട്ടവുമായി ടുണ്യൂഷ്യന്‍ താരം ഒൺസ് ജബിയർ

By Web Team  |  First Published Jul 5, 2021, 8:09 PM IST

കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറിലെത്തിയ ജബിയർ  ഗ്ലാസ്ലാം ക്വാര്‍ട്ടറിലെത്തുന്ന ആദ്യ അറബ് താരമായി ചരിത്രം സൃഷ്ടിച്ചിരുന്നു.


ലണ്ടന്‍: വിമ്പിള്‍ഡണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ടുണീഷ്യന്‍ താരം ഒൺസ് ജബിയർ. ഏഴാം സീഡ് ഇഗ സ്വയ്തെക്കിനെ കീഴടക്കി ക്വാര്‍ട്ടറിലെത്തിയ ഒൺസ് ജബിയർ വിമ്പിള്‍ഡണില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ അറബ് താരമായി. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു ഒൺസ് ജബിയറിന്‍റെ ചരിത്രവിജയം. സ്കോര്‍ 5-7, 6-1, 6-1.

കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറിലെത്തിയ ജബിയർ  ഗ്ലാസ്ലാം ക്വാര്‍ട്ടറിലെത്തുന്ന ആദ്യ അറബ് താരമായി ചരിത്രം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനാണ് ജബ്യേര്‍ തോല്‍പ്പിച്ച സ്വയ്തെക്ക്.

Latest Videos

പുരുഷ വിഭാഗം സിംഗിള്‍സ് ക്വാര്‍ട്ടറിലെത്തിയ ഏഴാം സീഡ് മറ്റിയോ ബരേറ്റിനിയും മറ്റൊരു ചരിത്ര നേട്ടത്തിന് ഉടമയായി. കഴിഞ്ഞ 23 വര്‍ഷത്തിനിടെ വിമ്പിള്‍ഡണ്‍ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഇറ്റാലിയന്‍ താരമാണ് ബരേറ്റിനി.

പ്രീ ക്വാര്‍ട്ടറില്‍ സീഡില്ലാത്ത താരം ഇല്യ ഇവാഷ്കയെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് ബരേറ്റിനിയുടെ മുന്നേറ്റം. സ്കോര്‍  6-4, 6-3, 6-1. കഴിഞ്ഞ‌ മാസം നടന്ന ക്യൂന്‍സ് ക്ലബ്ബ് ഗ്രാസ് കോര്‍ട്ട് ടൂര്‍ണമെന്‍റ് ജയിച്ച ബരേറ്റിനി വിമ്പിള്‍ഡണില്‍ ഇതുവരെ ഒരു സെറ്റ് മാത്രമാണ് ഇതുവരെ നഷ്ടമാക്കിയത്.   

click me!