സുവര്‍ണനേട്ടത്തിന് അൻപതാണ്ട്, ഏഷ്യാഡിൽ മലയാളി താരം ടി സി യോഹന്നാൻ പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

By Web TeamFirst Published Sep 12, 2024, 10:37 AM IST
Highlights

ഏഷ്യൻ ഗെയിംസിൽ ഒരു മലയാളിതാരത്തിന്‍റെ ആദ്യ വ്യക്തിഗത സ്വർണമെന്ന നേട്ടം സ്വന്തമാക്കാന്‍ മത്സരത്തിലെ തന്‍റെ നാലാം ഊഴത്തിൽ യോഹന്നാൻ താണ്ടിയത് 8.07 മീറ്റർ ദൂരം.

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഒരു മലയാളിതാരത്തിന്‍റെ ആദ്യ വ്യക്തിഗത സ്വർണമെന്ന ചരിത്ര നേട്ടത്തിന് ഇന്ന് അൻപതാണ്ട്. 1974ലെ ടെഹ്റാൻ ഏഷ്യാഡിൽ ആയിരുന്നു ടി സി യോഹന്നാന്‍റെ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 1974 സെപ്റ്റംബർ 12, ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ ആര്യമെർ സ്റ്റേഡിയത്തില്‍ നടന്ന ലോംഗ് ജംപ് ഫൈനലിലായിരുന്നു മലയാളിതാരം ടി സി യോഹന്നാൻ ചരിത്രത്തിലേക്ക് പറന്നിറങ്ങിയത്.

ഏഷ്യൻ ഗെയിംസിൽ ഒരു മലയാളിതാരത്തിന്‍റെ ആദ്യ വ്യക്തിഗത സ്വർണമെന്ന നേട്ടം സ്വന്തമാക്കാന്‍ മത്സരത്തിലെ തന്‍റെ നാലാം ഊഴത്തിൽ യോഹന്നാൻ താണ്ടിയത് 8.07 മീറ്റർ ദൂരം. ഈ ചാട്ടത്തിൽ കടപുഴകിയത് ഏഷ്യൻ റെക്കോർ‍ഡും ഏഷ്യൻ ഗെയിംസ് റെക്കോർഡും. ഒപ്പം ലോംഗ് ജംപിൽ 8.07 മീറ്റർ പിന്നിടുന്ന ആദ്യ ഏഷ്യക്കാരനുമായി ടി സി യോഹന്നാൻ.

Latest Videos

15ൽ നിന്ന് 51ല്‍ എത്തിയത് വെറും 7 പന്തില്‍; സാം കറനെ തൂക്കിയടിച്ച് ട്രാവിസ് ഹെഡ്

പരിശീലനത്തിനിടെ വലതു കാലിനേറ്റ പരുക്കിനെ അതിജീവിച്ചായിരുന്നു മലയാളിതാരത്തിന്‍റെ സ്വർണചാട്ടം.  തന്‍റെ ദേശീയ റെക്കോർഡ് മറികടക്കുന്നത് കാണാൻ കൊല്ലം എഴുകോൺ സ്വദേശിയായ യോഹന്നാന് കാത്തിരിക്കേണ്ടി വന്നത് മുപ്പത് വർഷമാണ്. 1993ലാണ് യോഹന്നാന്‍റെ ഏഷ്യൻ റെക്കോർഡിന് ഇളക്കംതട്ടിയത്. ഏഷ്യൻ ഗെയിംസ് റെക്കോർഡിന്‍റെ അവകാശിയായി1994 ഹിരോഷിമ  ഏഷ്യാഡ് വരെ യോഹന്നാന്‍ തുടർന്നുവെന്നറിയുമ്പോഴാണ് ആ നേട്ടത്തിന്‍റെ തിളക്കം കൂടുന്നത്.

കെസിഎല്ലിലെ ആദ്യ സെഞ്ചുറിയുമായി സച്ചിന്‍ ബേബി; കൊച്ചിക്കെതിരെ കൊല്ലം സെയ്‌ലേഴ്‌സിന് ഏഴ് വിക്കറ്റ് ജയം

അർജുന അവാർഡ് ജേതാവാകുന്ന ആദ്യ മലയാളിയായ യോഹന്നാൻ 1976ലെ മോൺട്രിയോൽ ഒളിംപിക്സിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നെങ്കിലും പരിക്ക് തിരിച്ചടിയായി. തുടർന്ന് പട്യാലയിലെ പരിശീലന ക്യാമ്പിനിടെ ഏറ്റ പരിക്കോടെ വലിയനേട്ടങ്ങളിലേക്ക് എത്തേണ്ട താരത്തിന് അകാലത്തിൽ ജംപിംഗ് പിറ്റിനോട് വിടപറയേണ്ടിവന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!