പറക്കും ഫിന്‍ - ഒളിമ്പിക്സ് ഇതിഹാസ താരങ്ങളിലെ ഓട്ടക്കാരുടെ തമ്പുരാൻ

By Web TeamFirst Published Jul 5, 2024, 5:14 PM IST
Highlights

പാവോ നുര്‍മി ഒളിമ്പിക്സ് ഇതിഹാസ താരമായി മാറിയതിന്റെ ചരിത്ര വഴികളിലൂടെയുള്ള സഞ്ചാരം.

കായിക മാമാങ്കത്തിന്റെ പാരീസ് ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. പുത്തൻ ചാമ്പ്യൻമാരുടെ പിറവിക്കായിട്ടാണ് കാത്തിരിപ്പ്. ജൂലൈ 26നാണ് പാരീസ് ഒളിമ്പിക്സിന് തുടക്കം കുറിക്കുക. സെക്കൻഡുകളുടെയും ഉയരങ്ങളുടെയും പുത്തൻ റെക്കോര്‍ഡുകള്‍ ആരൊക്കെയാകും കുറിക്കുക എന്നത് കാത്തിരുന്ന് കാണം. ആരുടെയൊക്കെ കണ്ണീരാകും പാരീസിനെ നനയിക്കുക?. നഷ്‍ടങ്ങളുടെയും നേട്ടങ്ങളുടെയും പട്ടികയില്‍ പാരീസിന്റെ കഥകളായി ചരിത്രത്തില്‍ സൂക്ഷിക്കാൻ നിരവധി മുഹൂര്‍ത്തങ്ങള്‍ തന്നെ ഉണ്ടാകും എന്ന് ഉറപ്പാണ്. അതിനായി കാത്തിരിപ്പുകള്‍ പഴയ ഒളിമ്പിക്സ് കഥകള്‍ ഓര്‍ത്തെടുക്കുന്നതും കൌതുകകരമായിരിക്കും.

ഒളിമ്പിക്സ് ചരിത്രത്തില്‍ ഇതിഹാസങ്ങള്‍ പലരുണ്ട്.  ഓട്ടക്കാരുടെ തമ്പുരാന്‍ ‍- അതായിരുന്നു ഫിന്‍‌ലാന്‍‌ഡിന്റെ താരമായി ഇതിഹാസമായ പാവോ നുര്‍മി. ഒളിമ്പിക്സില്‍ ദീര്‍ഘദൂര ഓട്ടത്തില്‍ നുര്‍മി സ്വന്തമാക്കിയ മെഡലുകളുടെ എണ്ണം കണ്ണു തള്ളിക്കുന്നതാണ്. നൂര്‍മി കായികലോകം എന്നും ഓര്‍ക്കേണ്ടുന്ന താരമാകുന്നതും ആതിനാലാണ്. 10 സ്വര്‍ണവും മൂന്ന് വെള്ളിയും സ്വന്തമാക്കിയാണ് നൂര്‍മി കായിക ചരിത്രത്തിലെ ഇതിഹാസമാകുന്നത്.

Latest Videos

മലയാളികളുടെ സ്വപ്‍നങ്ങളേക്കാള്‍ വേഗത്തില്‍ ഓടി, ഒടുവില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ നഷ്‍ടം

ഒളിമ്പിക്സ് മത്സരത്തിന്റെ വിധി ആധുനിക സാങ്കേതിക വിദ്യ നിര്‍ണയിക്കുംമുന്നേ റെക്കോര്‍ഡിട്ട ഒരു താരമാണ് നൂര്‍മി. 22 ലോക റെക്കോര്‍ഡുകളാണ് സ്വന്തമാക്കിയത്. പറക്കും ഫിന്‍ എന്നാണ് വിശേഷണപ്പേര്. ഓട്ടക്കാരില്‍ ചരിത്രത്തില്‍ നൂര്‍മിയെന്നും മുൻനിരയിലുമാണ്.

വിവാഹിതകള്‍ക്ക് പ്രവേശനമില്ലാതിരുന്ന ഒളിമ്പിക്സ്; സമ്മാനം കാട്ടൊലിവിന്‍റെ കിരീടം

പാവോ നുര്‍മി 1920 ഒളിമ്പിക്സിലാണ് ആദ്യമായി പങ്കെടുക്കുന്നത്. ആന്റ്വെര്‍പ്പില്‍ നടന്ന ഒളിമ്പിക്സായിരുന്നു അത്. രണ്ട് സ്വര്‍ണവും ഒരു വെള്ളിയും സ്വന്തമാക്കിയാണ് പാവോ നൂര്‍മി പേര് അടയാളപ്പെടുത്തിയത്. 1924, പാരിസ് ഒളിമ്പിക്സില്‍ ആകെ അഞ്ച് സ്വര്‍ണ മെഡലുകള്‍ നേടിയാണ് ചരിത്രമെഴുതിയത്. ഒരു ഒളിമ്പിക്സില്‍ ഒളിമ്പിക് കമ്മിറ്റി താരത്തിന് പ്രവേശനവും നിഷേധിച്ചു. 1932, ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സിലാണ്  താരത്തിന് പങ്കെടുക്കാനാകാതിരുന്നത്. അമേച്വര്‍ നിയമങ്ങള്‍ ലംഘിച്ചതിനാലായിരുന്നു നടപടി.

Read More: ശിവകാര്‍ത്തികേയന്റെ നായികയായി രശ്‍മിക മന്ദാന, ചിത്രത്തിന് സ്റ്റൈലൻ പേര്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!