ഫൈനലില്‍ ആദ്യ സെറ്റ് മാത്രമാണ് കിര്‍ഗ്യോസിന് സ്വന്തമാക്കാനായത്. രണ്ട് മൂന്നും സെറ്റ് ജോക്കോവിച്ച് അനായാസം നേടി. എന്നാല്‍ നാലാം സെറ്റില്‍ കിര്‍ഗ്യോസ് ഒപ്പത്തിനൊപ്പം നിന്നു.
ലണ്ടന്‍: വിംബിള്‍ഡണ്‍ (Wimbledon) കിരീടം നൊവാക് ജോക്കോവിച്ചിന് (Novak Djokovic). ഫൈനലില്‍ ഓസ്‌ട്രേലിയന്‍ താരം നിക്ക് കിര്‍ഗ്യോസിനെ (Nick Kyrgios) ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജോക്കോവിച്ച് കിരീടം നിലനിര്‍ത്തിയത്. സ്‌കോര്‍ 4-6, 6-3, 6-4, 7-6. സെര്‍ബിയന്‍ താരത്തിന്റെ 21-ാം ഗ്രാന്‍സ്ലാം കിരീടമാണിത്. ഇതോടെ ഗ്രാന്‍സ്ലാം കിരീടനേട്ടത്തില്‍ റോജര്‍ ഫെഡററെ മറികടക്കാനും ജോക്കോവിച്ചിനായി. 22 കിരീടങ്ങള്‍ സ്വന്തമാക്കിയ സ്പാനിഷ് താരം റാഫേല്‍ നദാലാണ് മുന്നില്‍.
വിംബിള്‍ഡണില്‍ ജോക്കോവിച്ചിന്റെ ഏഴാം കിരീടമാണിത്. ഫെഡററും ഏവ് തവണ വിംബിള്‍ണ്‍ നേടിയിട്ടുണ്ട്. ഒമ്പത് ഓസ്‌ട്രേലിയന്‍ ഓപ്പണും ജോക്കോവിച്ച് നേടി. യു എസ് ഓപ്പണില്‍ മൂന്ന് തവണയും ഫ്രഞ്ച് ഓപ്പണില്‍ രണ്ട് തവണയും കിരീടം സ്വന്തമാക്കി.
undefined
ഫൈനലില്‍ ആദ്യ സെറ്റ് മാത്രമാണ് കിര്‍ഗ്യോസിന് സ്വന്തമാക്കാനായത്. രണ്ട് മൂന്നും സെറ്റ് ജോക്കോവിച്ച് അനായാസം നേടി. എന്നാല്‍ നാലാം സെറ്റില്‍ കിര്‍ഗ്യോസ് ഒപ്പത്തിനൊപ്പം നിന്നു. എങ്കിലും ടൈബ്രേക്കിലൂടെ ജോക്കോ വിജയം സ്വന്തമാക്കി. കൂടെ കിരീടവും.
വനിതാ സിംഗിള്‍സ് ഫൈനലില്‍ ടുണീഷ്യന്‍ താരം ഓന്‍സ് ജാബ്യുറിനെ ഒന്നിനെതിരെ രണ്ട് സെറ്റുകളില്‍ വീഴ്ത്തി കസാഖ്സ്ഥാന്റെ എലേന റെബക്കിന കിരീടം നേടിയിരുന്നു. സ്‌കോര്‍- 3-6, 6-2, 6-2. വിംബിള്‍ഡണില്‍ കിരീടം നേടുന്ന ആദ്യ കസാഖ് താരമാണ് എലേന.
ലോക രണ്ടാം നമ്പര്‍ താരമായ ജാബ്യുറിന് വിംബിള്‍ഡണില്‍ കിരീടം നേടുന്ന ആദ്യ ആഫ്രിക്കന്‍ താരമെന്ന നേട്ടമാണ് കൈയകലത്തില്‍ നഷ്ടമായത്.