ഇറ്റാലിയന്‍ ഓപ്പണ്‍: നദാല്‍- ജോക്കോ ക്ലാസിക് ഫൈനല്‍, വനിതകളില്‍ സ്വിയറ്റക് പ്ലിസ്‌കോവയെ നേരിടും

By Web Team  |  First Published May 16, 2021, 11:42 AM IST

വനിതകളുടെ കലാശപ്പോരില്‍ പോളണ്ടിന്റെ ഇഗ സ്വിയറ്റെക് ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയെ നേരിടും.


റോം: ഇറ്റാലിയന്‍ ഓപ്പണില്‍ റാഫേല്‍ നദാല്‍- നൊവാക് ജോക്കോവിച്ച് ഫൈനല്‍. ടൂര്‍ണമെന്റിലെ ഒന്നാം സീഡാണ് സെര്‍ബിയയുടെ ജോക്കോ. സ്പാനിഷ് താരം നദാല്‍ രണ്ടാം സീഡും. വനിതകളുടെ കലാശപ്പോരില്‍ പോളണ്ടിന്റെ ഇഗ സ്വിയറ്റെക് ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയെ നേരിടും.

ആതിഥേയതാരം ലൊറന്‍സൊ സൊനേഗോയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജോക്കോവിച്ച് കലാശപ്പോരിന് യോഗ്യത നേടിയത്. സ്‌കോര്‍ 6-3, 6-7, 6-2.  നേരത്തെ അവസാന ക്വാര്‍ട്ടറില്‍ സ്റ്റെഫാനോസ് സിറ്റ്സിപാസിന്റെ അട്ടിമറി ഭീഷണി ജോക്കോ മറികടന്നിരുന്നു. 4-6, 7-5, 7-5 എന്ന സ്‌കോറിനായിരുന്നു ജോക്കോയുടെ ജയം.

Latest Videos

അമേരിക്കയുടെ റീല്ലി ഒപെല്‍ക്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് നദാല്‍ ഫൈനലിലെത്തിയത്. സ്‌കോര്‍ 4-6, 4-6. മാഡ്രിഡ് മാസ്റ്റേഴ്സില്‍ ക്വാര്‍ട്ടറില്‍ പുറത്തായിരുന്ന റാഫ ഇത്തവണ എതിരാളിക്ക് ഒരവസരം പോലും നല്‍കിയില്ല. ക്വാര്‍ട്ടറില്‍ അലക്സാണ്ടര്‍ സ്വെരേവിനേയും റാഫ തോല്‍പ്പിച്ചിരുന്നു.

വനിതകളില്‍ കൊകൊ ഗൗഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്വിയറ്റെക് ഫൈനലില്‍ കടന്നത്. സ്‌കോര്‍ 6-7, 3-6. പ്ലിസ്‌കോവ ക്രൊയേഷ്യയുടെ പെട്രാ മാട്രിച്ചിനെ മറികടന്നു. സ്‌കോര്‍ 6-1, 3-6, 6-2.

click me!