വിംബിള്‍ഡണ്‍: സെമി ഫൈനലില്‍ ജോക്കോവിച്ച് ഷപോവലോവിനെതിരെ

By Web Team  |  First Published Jul 7, 2021, 10:01 PM IST

കാനഡയുടെ ഡെന്നിസ് ഷപോവലോവാണ് സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരത്തിന്റെ എതിരാളി. റഷ്യയുടെ കരേണ്‍ ഖച്ചനോവിനെയാണ് ഷപോവലോവ് പരാജയപ്പെടുത്തിയത്.


ലണ്ടന്‍: നൊവാക് ജോക്കോവിച്ച് വിംബിള്‍ഡണ്‍ സെമിയില്‍ കടന്നു. ഹംഗറിയുടെ മര്‍ടോണ്‍ ഫുക്‌സോവിച്ച്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. കാനഡയുടെ ഡെന്നിസ് ഷപോവലോവാണ് സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരത്തിന്റെ എതിരാളി. റഷ്യയുടെ കരേണ്‍ ഖച്ചനോവിനെയാണ് ഷപോവലോവ് പരാജയപ്പെടുത്തിയത്.

ഫുക്‌സോവിച്ച്‌സിനെതിരെ നേരിടുള്ള സെറ്റുകള്‍ക്കായിരുന്നു സര്‍ബിയന്‍ താരത്തിന്റെ ജയം. സ്‌കോര്‍ 6-3 6-4 6-4. മത്സരത്തിലുടനീളം ഒരിക്കല്‍ മാത്രമാണ് ഫുക്‌സോവിച്ച്‌സ് ജോക്കോയുടെ സെര്‍വ് ബ്രേക്ക് ചെയ്തത്. ഖച്ചനോവിനെതിരെ അഞ്ച് സെറ്റ് നീണ്ട പോരിലാണ് 10-ാം സീഡായ ഷപോവലോവ് ജയിച്ചുകയറിയത്. സ്‌കോര്‍ 4-6 6-3 7-5 1-6 4-6.

Latest Videos

നാളെ നടക്കുന്ന വനിതാ സെമിയില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം സീഡ് അഷ്‌ലി ബാര്‍ട്ടി ജര്‍മനിയുടെ ആഗ്വിലിക് കെര്‍ബറെ നേരിടും. 2018 ചാംപ്യനാണ് കെര്‍ബര്‍. ബാര്‍ട്ടി 2019ലെ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യനും. മറ്റൊരു സെമിയില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവ ബലാറസിന്റെ രണ്ടാം സീഡ് അറൈന സബലെങ്കയെ നേരിടും.

click me!