എടിപി റാങ്കിംഗ്: നൊവാക് ജോക്കോവിച്ചിന് ഒന്നാം സ്ഥാനം നഷ്ടമായി; മെദ്‌വദേവ് ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു

By Web Team  |  First Published Jun 14, 2022, 2:14 PM IST

ഫ്രഞ്ച് ഓപ്പണില്‍ ക്വാര്‍ട്ടറില്‍ പുറത്തായതാണ് ജോക്കോവിച്ചിന് തിരിച്ചടിയായത്. മെദ്‌വദേവിന് 7950 പോയിന്റാണുള്ളത്. സ്വരേവിന് 7075 പോയിന്റും. ജോക്കോവിച്ചിന്  2000 പോയിന്റുകളാ് നഷ്ടമായത്.


മാഡ്രിഡ്: എടിപി റാങ്കിംഗില്‍ സെര്‍ബിയന്‍ താരം നൊവാക്ക് ജോക്കോവിച്ചിന് (Novak Djokovic) തിരിച്ചടി. ഒന്നാം റാങ്കില്‍ നിന്ന് മൂന്നാംറാങ്കിലേക്ക് വീണു. റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവാണ് (Daniil Medvedev) നിലവില്‍ ഒന്നാം സ്ഥാനത്ത്. അലക്‌സാണ്ടര്‍ സ്വരേവ് (Alexander Zverev) രണ്ടാം സ്ഥാനത്തെത്തി. റാഫേല്‍ നദാല്‍ നാലും കാസ്പര്‍ റൂഡ് അഞ്ചും സ്ഥാനത്തുണ്ട്. 

ഫ്രഞ്ച് ഓപ്പണില്‍ ക്വാര്‍ട്ടറില്‍ പുറത്തായതാണ് ജോക്കോവിച്ചിന് തിരിച്ചടിയായത്. മെദ്‌വദേവിന് 7950 പോയിന്റാണുള്ളത്. സ്വരേവിന് 7075 പോയിന്റും. ജോക്കോവിച്ചിന്  2000 പോയിന്റുകളാ് നഷ്ടമായത്. നിലവില്‍ 6770 പോയിന്റുണ്ട് സെര്‍ബിയന്‍ താരത്തിന്. നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ നേടിയെങ്കിലും നാലാം സ്ഥാനത്ത് തുടരാന്‍ മാത്രമാണ് സാധിച്ചത്. റോളണ്ട് ഗാരോസില്‍ അദ്ദേഹത്തിന്റെ എതിരാളിയായിരുന്ന കാസ്പര്‍ റൂഡ് (5050 പോയിന്റ്) പിന്നിലുണ്ട്. 

Latest Videos

undefined

പേസര്‍മാരില്‍ ഒരേ ഒരാള്‍; മറ്റൊരു റെക്കോര്‍ഡുമായി ജയിംസ് ആന്‍ഡേഴ്‌സണ്‍

റൂഡ് ഒരു സ്ഥാനം മെച്ചപ്പെടുത്തിയപ്പോള്‍ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസ് ആറാം സ്ഥാനത്തേക്കിറങ്ങി. 19 വര്‍ഷത്തിന് ശേഷം റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച് എന്നിവര്‍ ഒന്നിച്ച് ആദ്യ മൂന്നിന് പുറത്താകുന്നുവെന്നതും ശ്രദ്ധേയമാണ്. ക്വാര്‍ട്ടറില്‍ റാഫേല്‍ നദാലിനോട് തോറ്റതോടെ ജോക്കോവിച്ച് സ്വന്തമാക്കിയ 2000 എടിപി പോയിന്റ് നഷ്ടമായി. അതേസമയം, അടുത്തകാലത്ത് ടൂര്‍ണമെന്റൊന്നും കളിക്കാതിരുന്ന സ്വിസ് ഇതിഹാസം ഫെഡറര്‍ 68-ാം സ്ഥാനത്തേക്ക് വീണു.

ഇന്ത്യക്ക് ഇന്ന് നിര്‍ണായക പോരാട്ടം; ഏഷ്യന്‍ കപ്പില്‍ ഹോങ്കോംഗിനെതിരെ

നേരത്തെ നദാല്‍ 14-ാം ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കിയിരുന്നു. സ്പാനിഷ് താരത്തിന്റെ 22-ാം ഗ്രാന്‍സ്ലാം കിരീടമായിരുന്നത്. 6-3, 6-3, 6-0ന് റൂഡിനെ തോല്‍പ്പിച്ചാണ് നദാല്‍ കിരീടം നേടിയത്.

click me!