റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവിനോട് 6-4 6-4 6-4 എന്ന സ്‌കോറിനാണ് ജോക്കോ തോറ്റത്. ജയിച്ചിരുന്നെങ്കില്‍ കലണ്ടര്‍ സ്ലാം സ്വന്തമാക്കാനവുമായിരുന്നു ജോക്കോവിച്ചിന്.
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ലോക ഒന്നാംനമ്പര്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന്റെ തോല്‍വി. റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവിനോട് 6-4 6-4 6-4 എന്ന സ്‌കോറിനാണ് ജോക്കോ തോറ്റത്. ജയിച്ചിരുന്നെങ്കില്‍ കലണ്ടര്‍ സ്ലാം സ്വന്തമാക്കാനവുമായിരുന്നു ജോക്കോവിച്ചിന്. സീസണില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ എന്നിവ ജോക്കോ സ്വന്തമാക്കായിരുന്നു.
എന്നാല്‍ യുഎസ് ഓപ്പണില്‍ പിഴിച്ചു. മറ്റൊരു തിരിച്ചടികൂടി താരത്തിന് നേരിടേണ്ടി വന്നു. മോശം പെരുമാറ്റത്തിന് താരത്തിന് പിഴ അടയ്‌ക്കേണ്ടതായും വരും. 10,000 ഡോളറാണ് പിഴയായി ചുമത്തിയിരിക്കുന്നത്. മത്സരത്തിനിടെ താരം ദേഷ്യത്തോടെ റാക്കറ്റ് കോര്‍ട്ടില്‍ തച്ചുടച്ചിരുന്നു. ഇതിനിടെ ഒരു ബോള്‍ബോയ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കുട്ടി പന്തെടുക്കാന്‍ വരുന്നതിനിടെയാണ് ജോക്കോ റാക്കറ്റ് നിലത്തടിച്ചത്. ഇതോടെ കുട്ടി പേടിച്ചു. വീഡിയോ കാണാം...
Very frustrating to listen to commentators make excuses for ’s tantrums usopen & . Meanwhile he critiques lack of ‘mental toughness’ in female players? He is ‘choking’: it’s time this was penalized & labelled unsportspersonlike. pic.twitter.com/ikEmDEfOfr
— Shaunna Taylor, PhD 🇨🇦 (@ShaunnaPsyched)
ഇക്കാര്യങ്ങള്‍ വിലയിരുത്തിയാണ് യുഎസ് ഓപ്പണ്‍ മാനേജ്മെന്റ് പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ യുഎസ് ഓപ്പണില്‍ താരത്തെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് പുറത്താക്കിയിരുന്നു. അന്ന് അലക്ഷ്യമായി പുറത്തേക്ക് അടിച്ച പന്ത് ലൈന്‍ ജഡ്ജിന്റെ ദേഹത്താണ് കൊണ്ടത്. 10,000 ഡോളര്‍ പിഴയും വിധിച്ചു.
20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളാണ് ജോക്കോവിച്ചിന്റെ അക്കൗണ്ടിലുള്ളത്. ഒരെണ്ണം കൂടി നേടിയാല്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളെന്ന റോജര്‍ ഫെഡററുടേയും റാഫേല്‍ നദാലിന്റേയും റെക്കോഡ് മറികകടക്കാം. അതിന് ഇനി അടുത്ത ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വരെ കാത്തിരിക്കണം.