ടോമിക്കെതിരെ ആധികാരികമായിരുന്നു നാലാം സീഡ് ജോക്കോവിച്ചിന്റെ പ്രകടനം. ആദ്യ സെറ്റില്‍ മാത്രമാണ് സെര്‍ബിയന്‍ താരം അല്‍പമെങ്കിലും വെല്ലുവിളി നേരിട്ടത്. എന്നാല്‍ എതിര്‍താരത്തിന്റെ ഒരു സെര്‍വ് ബ്രേക്ക് ചെയ്ത് ജോക്കോവിച്ച് സെറ്റ് സ്വന്തമാക്കി.
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനില്‍ നൊവാക് ജോക്കോവിച്ച്, സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിടും. അമേരിക്കയുടെ ടോമി പോളിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജോക്കോവിച്ച് ഫൈനലിലെത്തിയത്. സിറ്റ്‌സിപാസ്, റഷ്യയുടെ കരേന്‍ ഖച്ചനോവിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. വനിതകളില്‍ അറിന സബലെങ്ക, എലേന റെബക്കിനയെ നേരിടും. അതേസയം മിക്‌സ്ഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- രോഹന്‍ ബൊപ്പണ്ണ സഖ്യം ഫൈനലില്‍ തോറ്റു.
ടോമിക്കെതിരെ ആധികാരികമായിരുന്നു നാലാം സീഡ് ജോക്കോവിച്ചിന്റെ പ്രകടനം. ആദ്യ സെറ്റില്‍ മാത്രമാണ് സെര്‍ബിയന്‍ താരം അല്‍പമെങ്കിലും വെല്ലുവിളി നേരിട്ടത്. എന്നാല്‍ എതിര്‍താരത്തിന്റെ ഒരു സെര്‍വ് ബ്രേക്ക് ചെയ്ത് ജോക്കോവിച്ച് സെറ്റ് സ്വന്തമാക്കി. രണ്ടും മൂന്നും സെറ്റില്‍ ജോക്കോവിച്ച് എതിരാളിയെ നിലത്ത് നിര്‍ത്തിയില്ല. 6-1, 6-2 എന്ന സ്‌കോറിനാണ് ഈ രണ്ട് സെറ്റുകളും മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാംപ്യന്‍ സ്വന്തമാക്കിയത്.
undefined
ഓസ്‌ട്രേലിയയില്‍ ജോക്കോവിച്ച് പത്താം കിരീടം ലക്ഷ്യമിടുമ്പോള്‍ എതിര്‍വശത്ത് ഗ്രീക്ക് താരം സിറ്റ്‌സിപാസ്. കഴിഞ്ഞ രണ്ട് തവണയും സെമിയില്‍ പ്രവേശിച്ച താരമാണ് സിറ്റ്‌സിപാസ്. ഖച്ചനോവിനെ 6-7, 4-6, 7-6, 3-6നാണ് സിറ്റ്‌സിപാസ് തോല്‍പ്പിച്ചത്. ആദ്യ രണ്ട് സെറ്റുകളും ഖച്ചനോവ് നേടി. എന്നാല്‍ മൂന്നാം സെറ്റില്‍ റഷ്യന്‍ താരം തിരിച്ചടിച്ചു. എന്നാല്‍ നാലാം സെറ്റിലേക്ക് പോവുന്നതിന് മുമ്പ് സിറ്റ്‌സിപാസ് മത്സരം പിടിച്ചു. നാലാം സെറ്റ് 3-6നായിരുന്നു സിറ്റ്‌സിപാസ് ജയിച്ചത്.
വനിതകളില്‍ പോളണ്ടിന്റെ മഗ്ദ ലിനെറ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സബലെങ്ക തോല്‍പ്പിച്ചത്. സ്‌കോര്‍ 6-7, 2-6. ആദ്യമായിട്ടാണ് സബലെങ്ക ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലിലെത്തുന്നത്. 2012, 2013 വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയ വിക്ടോറിയ അസരങ്കയെ നേരിടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് റെബക്കിന ഫൈനലില്‍ കടക്കുന്നത്. സ്‌കോര്‍ 7-6, 6-3.
രഞ്ജി ട്രോഫി: പുതുച്ചേരിയോട് ലീഡ് വഴങ്ങി; കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്