ബിക്കിനി ധരിച്ചില്ല വനിത ഹാന്‍റ്ബോള്‍ ടീമിന് പിഴ ശിക്ഷ; ടീമിന് വന്‍ പിന്തുണ

By Web Team  |  First Published Jul 20, 2021, 5:41 PM IST

ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത് ബെല്‍ജിയത്തിലെ വാര്‍ണയിലാണ്. ഇവിടെ ഞായറാഴ്ച ലൂസേര്‍സ് ഫൈനലില്‍ സ്പെയിനുമായുള്ള മത്സരത്തില്‍ ബീച്ച് ഹാന്‍റ് ബോള്‍ വേഷമായ ബിക്കിനിക്ക് പകരം ഷോര്‍ട്ട്സ് ഇട്ടാണ് നോര്‍വീജിയന്‍ ടീം കളത്തിലിറങ്ങിയത്. 


വെര്‍ണ: യൂറോപ്യന്‍ വനിത ബീച്ച് ഹാന്‍റ് ബോള്‍ ടൂര്‍ണമെന്‍റില്‍ ബിക്കിനി ധരിച്ച് മത്സരിക്കാത്തതിന് നോര്‍വേയുടെ ദേശീയ ടീമിന് പിഴശിക്ഷ. മത്സരം സംഘടിപ്പിക്കുന്ന യൂറോപ്യന്‍ ഹാന്‍റ്ബോള്‍ ഫെഡറേഷനാണ് പിഴ വിധിച്ചത്. ശരിയായ വസ്ത്രധാരണം അല്ലെന്ന് കുറ്റത്തിന് ഒരോ താരത്തിനും 150 യൂറോ വീതമാണ് പിഴ വിധിച്ചത്.

ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത് ബെല്‍ജിയത്തിലെ വാര്‍ണയിലാണ്. ഇവിടെ ഞായറാഴ്ച ലൂസേര്‍സ് ഫൈനലില്‍ സ്പെയിനുമായുള്ള മത്സരത്തില്‍ ബീച്ച് ഹാന്‍റ് ബോള്‍ വേഷമായ ബിക്കിനിക്ക് പകരം ഷോര്‍ട്ട്സ് ഇട്ടാണ് നോര്‍വീജിയന്‍ ടീം കളത്തിലിറങ്ങിയത്. മത്സരത്തിന്‍റെ സംഘടകര്‍ ഉണ്ടാക്കിയ അച്ചടക്ക സമിതിയാണ് കുറ്റം കണ്ടെത്തി പിഴ വിധിച്ചത്. 

Latest Videos

അതേ സമയം കളിക്കാര്‍ക്ക് വേണ്ടി തങ്ങള്‍ തന്നെ പിഴയടക്കും എന്നാണ് നോര്‍വീജിയന്‍ ഹാന്‍റ് ബോള്‍ അസോസിയേഷന്‍ പറയുന്നത്. എന്നാല്‍ സംഭവത്തില്‍ തങ്ങളുടെ താരങ്ങള്‍ക്കൊപ്പമാണ് തങ്ങളെന്നും സംഘടന ഇന്‍സ്റ്റഗ്രാം പേജിലൂടെ വ്യക്തമാക്കി. അതേ സമയം കളിക്കാര്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ അവരുടെ സൌകര്യത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാനുള്ള സ്വതന്ത്ര്യം വേണമെന്നും അസോസിയേഷന്‍ പറയുന്നു.

അതിനാല്‍ തന്നെ അന്താരാഷ്ട്ര തലത്തില്‍ സ്ത്രീകളുടെ മത്സരത്തിന് ബിക്കിനി നിര്‍ബന്ധം എന്ന നിയമത്തിനെതിരെയാണ് നോര്‍വീജിയന്‍ കളിക്കാര്‍ പ്രതികരിച്ചത്. അതേ സമയം സംഭവത്തോട് പ്രതികരിച്ച് ഒരു നോര്‍വീജിയന്‍ താരത്തിന്‍റെ വാക്കുകളില്‍ പെട്ടെന്ന് അത്തരം ഒരു കാര്യം ചെയ്യണം എന്ന് തോന്നി അത് സംഭവിച്ചു. കാണികളും, മറ്റു ടീമുകളും വളരെ നല്ലതായി അതിനെ കണ്ടു. ഒരു സ്പോര്‍ട്സ് ഇനവും 'എക്സ്ക്യൂസീവ്' ആകാന്‍ പാടില്ല. എല്ലാവരെയും ഉള്‍കൊള്ളണം എന്ന സന്ദേശമാണ് ഞങ്ങള്‍ നല്‍കാന്‍ ശ്രമിച്ചത്.

click me!