ഗുസ്‌തിയില്‍ ജൂനിയർ തലത്തിൽ ദേശീയ ചാമ്പ്യനായ 23കാരന്‍ സാഗര്‍ കൊല്ലപ്പെട്ട കേസിലാണ് സുശീൽ കുമാർ ഒളിവിൽ പോയത്.
ദില്ലി: കൊലപാതകക്കേസിൽ ഒളിവിൽ പോയ ഗുസ്തി താരം സുശീൽ കുമാറിനെതിരെ ജാമ്യമില്ലാ വാറണ്ട്. ഗുസ്‌തിയില്‍ ജൂനിയർ തലത്തിൽ ദേശീയ ചാമ്പ്യനായ 23കാരന്‍ സാഗര്‍ കൊല്ലപ്പെട്ട കേസിലാണ് സുശീൽ കുമാർ ഒളിവിൽ പോയത്. സുശീൽ കുമാർ ഹരിദ്വാറിലെ യോഗാ ആശ്രമത്തിൽ ഒളിവിൽ കഴിയുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
മേയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് സാഗര്‍ കൊല്ലപ്പെടുന്നത്. സുശീൽ വാടകയ്ക്ക് നൽകിയിരുന്ന ഫ്ലാറ്റുകളിലൊന്ന് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രകോപനമെന്നും പൊലീസ് പറയുന്നു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുശീല്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.
എന്നാല്‍ എഫ്ഐആർ ചുമത്തി ഒരാഴ്ച പിന്നിട്ടിട്ടും ഒളിംപിക് മെഡല്‍ ജേതാവായ സുശീല്‍ കുമാറിനെ പിടിക്കാൻ ദില്ലി പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സുശീലിനായി ദില്ലി, ഉത്തരാഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച സുശീൽ കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ദില്ലി പൊലീസ് പുറത്തിറക്കിയിരുന്നു.
സുശീല്‍ കുമാറിനെതിരേ ഡല്‍ഹി പോലീസ് ലുക്കൗട്ട് സര്‍ക്കുലർ ഇറക്കി
കൊലപാതക കേസ്: ഒളിംപിക് മെഡല്‍ ജേതാവായ ഗുസ്തി താരം സുശീല്‍ കുമാർ ഒളിവില്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona