ഒളിംപിക്‌സിനുള്ള ഒരുക്കം ഗംഭീരമാക്കി നീരജ് ചോപ്ര! പാവോ നുര്‍മി ഗെയിംസില്‍ ഇന്ത്യന്‍ താരത്തിന് സ്വര്‍ണം

By Web Team  |  First Published Jun 18, 2024, 11:53 PM IST

2022ല്‍ നീരജ് 89.30 മീറ്റര്‍ ദൂരം താണ്ടി ഇവിടെ വെള്ളി നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം പരിക്ക് മൂലം മത്സരിച്ചിരുന്നില്ല.


ടുര്‍ക്കു (ഫിന്‍ലന്‍ഡ്): പാരീസ് ഒളിംപിക്‌സിന് മുന്‍പുള്ള സുപ്രധാന മത്സരത്തില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. ജാവലിന്‍ ത്രോയില്‍ മുന്‍നിര താരങ്ങള്‍ മത്സരിക്കുന്ന പാവോ നുര്‍മി ഗെയിംസിലാണ് നീരജ് സ്വര്‍ണം നേടിയത്. 85.97 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണം നേടിയത്. 84.19 മീറ്റര്‍ എറിഞ്ഞ ഫിന്‍ലന്‍ഡിന്റെ ടോണി കെരാനനാണ് വെള്ളി. ഫിന്‍ലന്‍ഡിന്റെ തന്നെ ഒലിവര്‍ ഹെലാന്‍ഡര്‍ 83.86 മീറ്റര്‍ എറിഞ്ഞ് വെങ്കലം നേടി. 

2022ല്‍ നീരജ് 89.30 മീറ്റര്‍ ദൂരം താണ്ടി ഇവിടെ വെള്ളി നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം പരിക്ക് മൂലം മത്സരിച്ചിരുന്നില്ല. ഈ വര്‍ഷം നീരജിന്റെ മൂന്നാമത്തെ മത്സരമാണിത്. ദോഹ ഡയമണ്ട് ലീഗിനും ഫെഡറേഷന്‍ കപ്പിനും ശേഷം ഈ വര്‍ഷം നീരജ് മത്സരിക്കാനിറങ്ങുന്ന മൂന്നാമത്തെ ചാമ്പ്യന്‍ഷിപ്പാണിത്. ദോഹയില്‍ 88.36 മീറ്റര്‍ ദൂരം താണ്ടി രണ്ടാമതായ നീരജ് കഴിഞ്ഞ മാസം ഭുബനേശ്വറില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ 82.27 ദൂരം എറിഞ്ഞ് സ്വര്‍ണം നേടിയിരുന്നു.

Latest Videos

undefined

ഫെഡറേഷന്‍ കപ്പിന് പിന്നാലെ പിന്നാലെ ഒസ്ട്രാവ ഗോള്‍ഡന്‍ സ്‌പൈക്കില്‍ പങ്കെടുക്കേണ്ടതായിരുന്നെങ്കിലും പരിക്കേല്‍ക്കാതിരിക്കാനുള്ള മുന്‍കരുകലെന്ന നിലയില്‍ മത്സരത്തില്‍ നിന്ന് നീരജ് അവസാന നിമിഷം പിന്‍മാറിയിരുന്നു. നിലിവിലെ ഒളിംപിക് സ്വര്‍ണമെഡെല്‍ ജേതാവായ നീരജ് ഒളിംപിക്‌സിന് മുന്‍പ് പരമാവധി ഒരു മത്സരത്തില്‍ കൂടിയേ പങ്കെടുക്കാന്‍ സാധ്യതയുള്ളൂ.

click me!