വെറും സ്വർണമല്ല, പത്തരമാറ്റ് തനി തങ്കമാണ് നീരജ്; വമ്പന്മാർ വീണ്ടും മുട്ടുകുത്തി, മിന്നും നേട്ടം വീണ്ടും

By Web Team  |  First Published Aug 27, 2022, 12:37 AM IST

സ്വീറ്റ്സർലൻഡിലെ ലൊസെയ്ൻ ഡയമണ്ട് ലീഗ് ജാവ്‍ലിൻ ത്രോയിൽ 89.08 മീറ്റർ ദൂരം എറിഞ്ഞാണ് ഇന്ത്യയുടെ അഭിമാന താരം വീണ്ടും സുവർണ നേട്ടത്തിലേക്ക് എത്തിയത്. തങ്ക നേട്ടത്തോടെ സുറിച്ചിൽ നടക്കുന്ന ഡയമണ്ട് ലീ​ഗ് ബി​ഗ് ഫൈനലിലും നീരജ് യോ​ഗ്യത നേടി


സൂറിച്ച്: പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര വീണ്ടും സ്വർണനേട്ടത്തിൽ. സ്വീറ്റ്സർലൻഡിലെ ലൊസെയ്ൻ ഡയമണ്ട് ലീഗ് ജാവ്‍ലിൻ ത്രോയിൽ 89.08 മീറ്റർ ദൂരം എറിഞ്ഞാണ് ഇന്ത്യയുടെ അഭിമാന താരം വീണ്ടും സുവർണ നേട്ടത്തിലേക്ക് എത്തിയത്. തങ്ക നേട്ടത്തോടെ സുറിച്ചിൽ നടക്കുന്ന ഡയമണ്ട് ലീ​ഗ് ബി​ഗ് ഫൈനലിലും നീരജ് യോ​ഗ്യത നേടി. നീരജിന് വലിയ എതിരാളിയാകുമെന്ന പ്രതീക്ഷിച്ച ടോക്കിയോയിലെ വെള്ളിമെഡൽ ജേതാവായ ചെക്ക് താരം യാക്കൂബ് ആണ് വെള്ളി സ്വന്തമാക്കിയത്.

മൂന്നാമത് കുർട്ടിസ് ജോൺസൺ എത്തി.  തന്റെ ആദ്യ ത്രോയിൽ തന്നെ 89.08 മീറ്റർ ദൂരം താണ്ടാൻ നീരജിന് സാധിച്ചു. പിന്നീട് പലരും അത് മറിക‌ടക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നേരത്തെ, ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിലെ വെള്ളിമെഡൽ നേട്ടത്തിനിടെയാണ് നീരജ് ചോപ്രയ്ക്ക് പരിക്കേറ്റത്. പരിക്കില്‍ നിന്ന് പൂര്‍ണ മുക്തനാവാതിരുന്നതിനാല്‍ തൊട്ടു പിന്നാലെ നടന്ന കോമൺവെൽത്ത് ഗെയിംസ് നീരജിന് നഷ്ടമായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു നീരജ്.

Latest Videos

undefined

സൂറിച്ചിൽ അടുത്ത മാസം ആറ്, ഏഴ് തീയതികളിൽ ആയി നടക്കുന്ന ബിഗ് ഫൈനലിലെ ആറ് താരങ്ങളെ നിശ്ചയിക്കുന്ന പോരാട്ടം കൂടിയാണ് സ്വിറ്റ്സർലൻഡിലേത്. ഇത് കൊണ്ട് തന്നെ മത്സരത്തിന് മുമ്പ് തന്നെ വാശി പ്രകടമായിരുന്നു. സീസണിൽ നീരജിനേക്കാൾ ദൂരം താണ്ടിയവർ മത്സരത്തിനുണ്ടായിരുന്നതിനാൽ രാജ്യം ആകാംക്ഷയോടയാണ് നീരജിന്റെ മത്സരത്തിനായി കാത്തിരുന്നത്. . 90.88 മീറ്റർ  ദൂരമെറിഞ്ഞ യാക്കൂബിന് പക്ഷേ ഇത്തവണ ആ പ്രകടനം ആവർത്തിക്കാനായില്ല. സീസണിലെ ലക്ഷ്യമായ 90 മീറ്റർ മറികടക്കാനുള്ള പരിശ്രമങ്ങളാണ് നീരജും തുടരുന്നത്. 

ഇന്ത്യന്‍ ഫുട്ബോളിന് ആശ്വാസം; അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍റെ സസ്പെന്‍ഷന്‍ ഫിഫ പിന്‍വലിച്ചു

click me!