ഈ വര്‍ഷം പലതവണ 90 മീറ്റര്‍ മറികടന്ന പീറ്റേഴ്‌സ് മിന്നും ഫോമിലാണ്. ജൈവലിന്‍ ത്രോയില്‍ , യാന്‍ സെലസ്‌നിയുടെ 26 വര്‍ഷം പഴക്കമുള്ള 98.48 മീറ്ററിന്റെ റെക്കോര്‍ഡിലും കണ്ണുണ്ട് ഗ്രനാഡ താരത്തിന് കോമണ്‍വെല്‍ത്ത് ഗെയിംസ് ജാവലിന്‍ ത്രോ ഫൈനല്‍ നടക്കുന്ന ഓഗസ്റ്റ് ഏഴ് നീരജിന് മറക്കാനാകാത്ത ദിവസമാണ്.
ലണ്ടന്‍: ലോക അത്‌ലറ്റിക്‌സ് ചംപ്യന്‍ഷിപ്പിന് (World Athletics Championships) പിന്നാലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും (CWG 2022) നീരജ് ചോപ്ര (Neeraj Chopra), ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് പോരാട്ടത്തിന് കളമൊരുങ്ങുന്നു. ജാവലിനില്‍, 1996 മുതല്‍ നിലനില്‍ക്കുന്ന ലോക റെക്കോര്‍ഡ് തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു പീറ്റേഴ്‌സ്. വ്യാഴാഴ്ചയാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് തുടക്കമാവുക.
രണ്ടാഴ്ചയ്ക്കിടെ രണ്ടാം വട്ടവും നീരജ് ചോപ്രയ്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ്. 2016ല്‍ ജൂനിയര്‍ തലത്തില്‍ തുടങ്ങിയ നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെ പത്താം പതിപ്പാകും കോമണ്‍വെല്‍ത്ത് ഗെയിംസില്‍. ഇതുവരെ നീരജിന് ആറും പീറ്റേഴ്‌സിന് മൂന്നും ജയം വീതം. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ പീറ്റേഴ്‌സിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് നീരജ് പൊന്നണിഞ്ഞത്.
undefined
ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്ന സൂചന നല്‍കി മിതാലി രാജ്
ഈ വര്‍ഷം പലതവണ 90 മീറ്റര്‍ മറികടന്ന പീറ്റേഴ്‌സ് മിന്നും ഫോമിലാണ്. ജൈവലിന്‍ ത്രോയില്‍ , യാന്‍ സെലസ്‌നിയുടെ 26 വര്‍ഷം പഴക്കമുള്ള 98.48 മീറ്ററിന്റെ റെക്കോര്‍ഡിലും കണ്ണുണ്ട് ഗ്രനാഡ താരത്തിന് കോമണ്‍വെല്‍ത്ത് ഗെയിംസ് ജാവലിന്‍ ത്രോ ഫൈനല്‍ നടക്കുന്ന ഓഗസ്റ്റ് ഏഴ് നീരജിന് മറക്കാനാകാത്ത ദിവസമാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിനത്തിലായിരുന്നു നീരജ് ടോക്കിയോയില്‍ ഒളിംപിക്‌സ് സ്വര്‍ണം നേടിയത്. ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് എന്ന കരുത്തനെ വീഴ്ത്താന്‍ ബര്‍മിങ്ഹാമില്‍ നീരജ് ഇറങ്ങുമ്പോള്‍ കഴിഞ്ഞ ഓഗസ്റ്റ് ഏഴിലെ ഐതിഹാസികജയം പ്രചോദനമാകുമെന്ന് ഉറപ്പ്.
ഉത്തേജക മരുന്ന് ഉപയോഗം, ഒരു ഇന്ത്യന്‍ താരം കൂടി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പുറത്ത്
ഗെയിംസിനായി നീരജ് ചോപ്ര ബുധനാഴ്ച ബര്‍മിംഗ്ഹാമില്‍ എത്തും. ലോക ചാമ്പ്യന്‍ഷിപ്പിനിടെയാണ് നീരജിന് പരിക്കേറ്റത്. ഒറിഗോണിലെ ഫൈനലിനിടെ നീരജ് ചോപ്രയുടെ അടിനാഭിക്ക് പരിക്കേല്‍ക്കുകയായിരുന്നു. പരിക്ക് അവസാന റൗണ്ടുകളില്‍ നീരജിന്റെ പ്രകടനത്തെ ബാധിച്ചു. പരിക്കിനിടയിലും ലോക മീറ്റില്‍ വെള്ളി മെഡല്‍ നേടിയ നീരജ് ഫൈനലിന് ശേഷം ന്യൂയോര്‍ക്കിലേക്ക് പോയിരുന്നു.
തിരിച്ചെത്തി രണ്ട് ദിവസത്തിനുള്ളില്‍ നീരജ് ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം ബര്‍മിംഗ്ഹാമില്‍ ചേരും. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നീരജ് ചോപ്ര തന്നെ ഇന്ത്യന്‍ പതാക വഹിക്കാനുള്ള സാധ്യത ഇതോടെ തെളിയുകയാണ്. ഓഗസ്റ്റ് അഞ്ചാം തിയതിയാണ് നീരജിന്റെ യോഗ്യതാ മത്സരം. ഏഴാം തിയതി ഫൈനല്‍ നടക്കും. ഗെയിംസില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് നീരജ് ചോപ്ര.