World Athletics Championships : ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് നാളെ തുടക്കം; പ്രതീക്ഷയോടെ നീരജ് ചോപ്ര

By Web Team  |  First Published Jul 14, 2022, 11:16 AM IST

ഇന്ത്യയുടെ പ്രധാനപ്രതീക്ഷയും നീരജില്‍. 2017ലെ ലോക ചാംപ്യന്‍ ജര്‍മ്മനിയുടെ യൊഹാനസ് വെറ്റര്‍ ചാംപ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയത് നീരജിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. സീസണില്‍ 89.94 മീറ്റര്‍ ദൂരമാണ് നീരജിന്റെ മികച്ച പ്രകടനം.


ന്യൂയോര്‍ക്ക്: ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന് (World Athletic Championship) നാളെ അമേരിക്കയില്‍ തുടക്കമാവും. പത്ത് മലയാളികളടക്കം ഇരുപത്തിരണ്ടംഗ ടീമിനെയാണ് ഇന്ത്യ (India) അണിനിരത്തുന്നത്. ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ പതിനെട്ടാം പിതിപ്പില്‍ മാറ്റുരയ്ക്കുന്നത് 192 രാജ്യങ്ങളിലെ 1972 താരങ്ങള്‍. രണ്ടായിരത്തില്‍ നടക്കേണ്ടിയിരുന്ന ചാംപ്യന്‍ഷിപ്പ് കൊവിഡ് കാരണം 2022ലേക്ക് മാറ്റുകയായിരുന്നു. ലോക അത്‌ലറ്റിക്‌സിലെ പ്രമുഖരെല്ലാം മാറ്റുരയ്ക്കുന്ന ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് ഒളിംപിക് ചാംപ്യന്‍ നീരജ് ചോപ്ര (Neeraj Chopra). 

ഇന്ത്യയുടെ പ്രധാനപ്രതീക്ഷയും നീരജില്‍. 2017ലെ ലോക ചാംപ്യന്‍ ജര്‍മ്മനിയുടെ യൊഹാനസ് വെറ്റര്‍ ചാംപ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയത് നീരജിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. സീസണില്‍ 89.94 മീറ്റര്‍ ദൂരമാണ് നീരജിന്റെ മികച്ച പ്രകടനം. ഈ മികവിലേക്ക് എത്തിയാല്‍ നീരജിന് മെഡലുറപ്പിക്കാം. 93.07 മീറ്റര്‍ ദൂരം കണ്ടെത്തിയ ഗ്രനാഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സനാണ് സീസണില്‍ മികച്ച ദൂരത്തിനുടമ. നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനത്താണ് നീരജ്. 

Latest Videos

undefined

പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാശ് സാബ്ലേയിലും ലോംഗ്ജംപില്‍ മലയാളിതാരം എം.ശ്രീശങ്കറിലും ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. ഏപ്രിലില്‍ സ്വന്തം പേരിലുള്ള റെക്കോഡ് 8.36 മീറ്ററാക്കി മെച്ചപ്പെടുത്തിയാണ് ശ്രീശങ്കര്‍ ലോക ചാംപ്യന്‍ഷിപ്പിനെത്തുന്നത്. സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്താണ് പാലക്കാട്ടുകാരനായ ശ്രീശങ്കര്‍. 

എം.പി. ജാബിര്‍, അമോജ് ജേക്കബ്, നോഹ നിര്‍മല്‍ ടോം, മുഹമ്മദ് അജ്മല്‍, മുഹമ്മദ് അനീസ്, അബ്ദുള്ള അബൂബക്കര്‍, എല്‍ദോസ് പോള്‍, രാജേഷ് രമേഷ്, മുഹമ്മദ് അനസ് എന്നിവരാണ് ടീമിലെ മറ്റ് മലയാളിതാരങ്ങള്‍. നോഹ, അമോജ്, അജ്മല്‍, രാജേഷ്, അനസ് എന്നിവര്‍ 400 മീറ്റര്‍ റിലേ ടീമിലെ അംഗങ്ങളാണ്. 

ജാബിര്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിലും അനീസ് ലോംഗ്ജംപിലും അബ്ദുള്ളയും എല്‍ദോസും ട്രിപ്പിള്‍ജംപിലുമാണ് മത്സരിക്കുക. ഈമാസം 24 വരെയാണ് ലോക ചാംപ്യന്‍ഷിപ്പ്.
 

click me!