കളരിപ്പയറ്റിന് ദേശീയ തലത്തില്‍ കൂടുതല്‍ അംഗീകാരവും പ്രശസ്തിയും നേടി എടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്ന് മന്ത്രി അബ്ദു റഹ്മാന്‍ പറഞ്ഞു.
തിരുവനന്തപുരം: പതിനഞ്ചാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് മല്‍സരങ്ങള്‍ക്ക് സായി എല്‍ എന്‍ സിപിയില്‍ തുടക്കമായി. കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. കളരിപ്പയറ്റിന് ദേശീയ തലത്തില്‍ കൂടുതല്‍ അംഗീകാരവും പ്രശസ്തിയും നേടി എടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്ന് മന്ത്രി അബ്ദുറഹ്മാന്‍ പറഞ്ഞു. സായി എല്‍എന്‍സിപി പ്രിന്‍സിപ്പല്‍ ഡോ. ജി കിഷോര്‍ മുഖ്യാതിഥിയായി.
ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ അഡ്വ. പൂന്തുറ സോമന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് യു ഷറഫലി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എ ലീന, കേരള കളരിപ്പയറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ആര്‍ വസന്ത മോഹന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായി. സംസ്ഥാന മല്‍സരങ്ങളില്‍ വിജയിച്ച എഴുന്നൂറോളം വരുന്ന താരങ്ങളാണ് പതിമൂന്നാം തീയതി വരെ നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കുന്നത്. ഏഴ് ഇനങ്ങളിലായാണ് മല്‍സരങ്ങള്‍.