ടോക്കിയോയിൽ കോച്ചിനോട് അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ ടേബിൾ ടെന്നിസ് ഫെഡറേഷൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടിയിലാണ് മണിക ബത്രയുടെ ഗുരുതര ആരോപണം
ദില്ലി: ഇന്ത്യൻ കോച്ച് സൗമ്യദീപ് റോയിക്കെതിരെ ഗുരുതര ആരോപണവുമായി ടേബിൾ ടെന്നിസ് താരം മണിക ബത്ര. ഒളിംപിക്‌സ് യോഗ്യതാറൗണ്ടിൽ മത്സരം തോറ്റ് കൊടുക്കാൻ സൗമ്യദീപ് റോയി തന്നോട് ആവശ്യപ്പെട്ടുവെന്നും ഇതുകൊണ്ടാണ് ടോക്കിയോയിൽ ഇന്ത്യൻ കോച്ചിന്റെ സേവനം തേടാതിരുന്നതെന്നും മണിക ബത്ര വ്യക്തമാക്കി.
ടോക്കിയോയിൽ കോച്ചിനോട് അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ ടേബിൾ ടെന്നിസ് ഫെഡറേഷൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടിയിലാണ് മണിക ബത്രയുടെ ഗുരുതര ആരോപണം. മാർച്ചിൽ ദോഹയിൽ നടന്ന മത്സരത്തിൽ സൗമ്യദീപ് റോയി പരിശീലിപ്പിക്കുന്ന താരത്തിന് ഒളിംപിക്‌സ് യോഗ്യത നേടാനായി തന്നോട് തോറ്റുകൊടുക്കാൻ ആവശ്യപ്പെട്ടുവെന്നാണ് മണിക ബത്രയുടെ വെളിപ്പെടുത്തൽ. മണികയുടെ ആരോപണത്തിന് സൗമ്യദീപ് റോയി മറുപടി നൽകിയിട്ടില്ല.
ടോക്കിയോ ഒളിംപിക്‌സിൽ മുഖ്യപരിശീലകന്‍ സൗമ്യദീപ് റോയിയുടെ സേവനം മണിക നിരസിച്ചത് വലിയ വിവാദമായിരുന്നു. സ്വന്തം കോച്ചിനെ ടോക്കിയോയിലേക്കുള്ള സംഘത്തിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് മുഖ്യപരിശീലകൻറെ സേവനം മണിക അവഗണിച്ചത് എന്നായിരുന്നു അന്ന് റിപ്പോര്‍ട്ടുകള്‍. അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ റോയിയോടുള്ള ഈ സമീപനം അംഗീകരിക്കാനാവില്ലെന്ന് ഫെഡറേഷൻ വ്യക്തമാക്കിയിരുന്നു.
ടോക്കിയോയില്‍ മണിക ബത്ര മൂന്നാം റൗണ്ടില്‍ പുറത്തായിരുന്നു. ഓസ്‌ട്രിയയുടെ ലോക 17-ാം നമ്പര്‍ താരം സോഫിയ പൊള്‍ക്കനോവ നേരിട്ടുള്ള ഗെയിംമുകള്‍ക്കാണ് മണികയെ തകര്‍ത്തത്. സ്‌കോര്‍ 11-8, 11-2, 11-5, 11-7. ആദ്യ നാല് ഗെയിമുകളില്‍ തന്നെ മത്സരത്തില്‍ ഫലമുണ്ടായി. ടേബിള്‍ ടെന്നീസ് കോര്‍ട്ടില്‍ പരിശീലകര്‍ക്ക് ഏര്‍പ്പെടുത്തിയ സ്ഥലത്ത് മണികയുടെ മത്സരത്തിനിടെ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ആരും ഉണ്ടായിരുന്നില്ല.
പാരാലിംപിക്‌സില്‍ സ്വര്‍ണവും വെള്ളിയും; ഇരട്ട മെഡല്‍ വെടിവെച്ചിട്ട് ഇന്ത്യന്‍ താരങ്ങള്‍
പിച്ച് കൈയ്യേറി ബെയര്‍സ്റ്റോയെ ഇടിച്ചു; ഒടുവില്‍ ശല്യക്കാരന്‍ ജാര്‍വോ അറസ്റ്റില്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona