ആദ്യ റൗണ്ട് പൂര്‍ത്തിയാകും മുന്‍പ് തന്നെ ജോര്‍ദാന്‍ വീക്‌സിനെ നിക്കോ അലി ഇടിച്ചിട്ടു. 21കാരനായ നിക്കോ, കൊളേജ് വിദ്യാര്‍ത്ഥിയാണ്.
ബോക്‌സിംഗ് റിംഗില്‍ മുഹമ്മദ് അലിയുടെ കൊച്ചുമകന് ജയത്തുടക്കം. പ്രൊഷണല്‍ ബോക്‌സിംഗിലെ അരങ്ങേറ്റ മത്സരത്തില്‍ നിക്കോ അലി വാല്‍ഷിന് ജയം. ആദ്യ റൗണ്ട് പൂര്‍ത്തിയാകും മുന്‍പ് തന്നെ ജോര്‍ദാന്‍ വീക്‌സിനെ നിക്കോ അലി ഇടിച്ചിട്ടു. 21കാരനായ നിക്കോ, കൊളേജ് വിദ്യാര്‍ത്ഥിയാണ്. മുഹമ്മദ് അലിയുടെ ബോക്‌സിംഗ് ട്രങ്കുമായാണ് നിക്കോ അലിറിംഗിലെത്തിയത്.
Nico Ali Walsh, Grandson of boxing great Muhammad Ali, won his pro-boxing debut via first round stoppage last night!
He won the fight wearing a pair of shorts his grandfather wore back in the 1960’s! pic.twitter.com/88cuh66ri8
മിഡില്‍ വെയ്റ്റ് വിഭാഗത്തില്‍ ജോര്‍ദാന്‍ വീക്‌സിനെയാണ് നിക്കോ അലി കീഴ്‌പ്പെടുത്തിയത്. അലി സമ്മാനിച്ച ട്രംങ്ക് ഇനിയൊരിക്കലും ഉപയോഗിക്കില്ലെന്നും വാല്‍ഷ് പറഞ്ഞു. വൈകാരികമായ നിമിഷമാണെന്നും മുഹമ്മദ് അലി ഒപ്പമുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നതായും നിക്കോ അലി വാല്‍ഷ് പറഞ്ഞു. വലിയ പോരാളിയെന്നാണ് വാല്‍ഷ് മുത്തച്ഛനെ വിശേഷിപ്പിക്കുന്നത്.
അദ്ദേഹത്തെക്കുറിച്ചു ഒരുപാട് ആലോചിക്കാറുണ്ടെന്നും വാല്‍ഷ് വ്യക്തമാക്കി. മുഹമ്മദ് അലിയുടെ മകള്‍ റഷീദയുടെ മകനാണ് നിക്കോ. വീഡിയോ കാണാം...
And the pro career for the grandson of The Greatest is officially up and running 😤 (1-0, 1 KO) earns the first round stoppage! | ESPN pic.twitter.com/kFOqPDZrSY
— Top Rank Boxing (@trboxing)